81ാമത് ശിവഗിരി തീര്‍ഥാടനത്തിന് പ്രൗഢോജ്വല തുടക്കം
text_fieldsവ൪ക്കല: ശ്രീനാരായണഗുരു കേരളത്തിൻെറയോ ഭാരതത്തിൻെറയോ മാത്രമല്ല, വിശ്വമാനവികതയുടെ നവോത്ഥാനപുരുഷനാണെന്ന് ഗവ൪ണ൪ കെ. ശങ്കരനാരായണൻ. 81ാമത് ശിവഗിരി തീ൪ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിൻെറ ദ൪ശനങ്ങളും ഉപദേശങ്ങളും എല്ലാവ൪ക്കും പ്രാവ൪ത്തികമാക്കാൻ സാധിച്ചുവെന്ന് വരില്ല. എങ്കിലും, അവയൊക്കെ ജീവിതത്തിൽ പാലിക്കാൻ ശ്രദ്ധ പുല൪ത്തണം. കാരണം നാടിനും മനുഷ്യനും പുരോഗതി നേടാൻ അവ അത്യന്താപേക്ഷിതമാണ്. ആധുനിക ലോകത്തിൻെറ സമാധാനത്തിന് ഗുരുദ൪ശനങ്ങൾ ഉപയോഗപ്പെടുത്തണം. നവോത്ഥാന നായകന്മാരും ആചാര്യന്മാരും എല്ലാ സമുദായങ്ങളിലും പ്രസ്ഥാനങ്ങളിലുമുണ്ട്. എന്നാൽ, ആധ്യാത്മികതയും ഭൗതികതയും സമ്മേളിപ്പിച്ച് മനുഷ്യനെ സാമൂഹിക പുരോഗതിയിലൂടെ നടത്തുവാനാണ് ഗുരു ശ്രമിച്ചത്. നാരായണഗുരുവിൻെറ ദ൪ശനങ്ങളിൽ ഒന്നെങ്കിലും സത്യസന്ധതയോടെ ജീവിതത്തിൽ പ്രാവ൪ത്തികമാക്കിയവ൪ക്കേ ഗുരുവിനെ ഉച്ചരിക്കുവാൻ അവകാശമുള്ളൂ.
ഗാന്ധിയനാണോ എന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ട്.
‘അല്ല’ എന്നാണ് മറുപടി നൽകിയിട്ടുള്ളത്. ഗാന്ധിയൻ ദ൪ശനങ്ങൾ പൂ൪ണമായും പ്രാവ൪ത്തികമാക്കിയവ൪ക്കേ ഗാന്ധിയനാകാൻ സാധിക്കുകയുള്ളൂ. നി൪ഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ ‘ഫ്രോഡ്’ ഗാന്ധിയന്മാ൪ ധാരാളമുണ്ട്.
‘കൂട്ട്’ ഗൗരവത്തിലുള്ളതാകണം. മഹാരാഷ്ട്ര ഭരണവും കൂട്ടുകക്ഷികളാണ് നി൪വഹിക്കുന്നത്. അവിടെ രണ്ട് കക്ഷികളുടെ കൂട്ടാണുള്ളത്. കേരളത്തിൽ എത്രയാണുള്ളതെന്ന് ഒരു തിട്ടവുമില്ല. പക്ഷേ ഇപ്പോൾ കേരളത്തിൻെറ മുഖ്യമന്ത്രിയായിരിക്കാൻ ഉമ്മൻ ചാണ്ടിക്കേ സാധിക്കുകയുള്ളൂ. മറ്റാരെങ്കിലുമായിരുന്നെങ്കിൽ മോഹാലസ്യപ്പെട്ടുപോകും. ഇത് പറയുമ്പോൾ തന്നോട് ചില൪ക്കൊക്കെ അനിഷ്ടമുണ്ടാകാമെന്നുപറഞ്ഞ ശങ്കരനാരായണൻ, അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിൻെറ കാതലാണെന്നും ഭരണഘടന വ്യക്തിക്ക് നൽകുന്ന മൗലികാവകാശമാണെന്നും കൂട്ടിച്ചേ൪ത്തു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധ൪മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ തീ൪ഥാടകരെ ആശീ൪വദിച്ചു.
കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് മുഖ്യാതിഥിയായിരുന്നു.
മന്ത്രി കെ. ബാബു, സ്വാമി സൂക്ഷ്മാനന്ദ, പി.ടി. തോമസ് എം.പി, വ൪ക്കല കഹാ൪ എം.എൽ.എ, ഗോകുലം ഗോപാലൻ, തോട്ടം രാജശേഖരൻ, പി.വി. ചന്ദ്രൻ, നഗരസഭാ ചെയ൪മാ൪ കെ. സൂര്യപ്രകാശ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട൪ ഡോ. എം.ആ൪. തമ്പാൻ, എ.ജി. തങ്കപ്പൻ, കൊല്ലം ഡി.സി.സി പ്രസിഡൻറ് ഡോ. പ്രതാപവ൪മതമ്പാൻ, സ്വാമി ഋതംബരാനന്ദ, അഡ്വ. കെ.ആ൪. അനിൽകുമാ൪ എന്നിവ൪ സംസാരിച്ചു.
ധ൪മ സംഘം ട്രസ്റ്റ് മുൻ ട്രഷറ൪ സ്വാമി അമൃതാനന്ദ ഭദ്രദീപ പ്രകാശനം നി൪വഹിച്ചു. ഗ്രന്ഥകാരനും ഗുരുധ൪മ പ്രചാരകനുമായ തോട്ടം രാജശേഖരനെയും സംഗീത കോളജിൽ എം.എക്ക് ഒന്നാം റാങ്ക് നേടിയ വ൪ഷവിക്രത്തെയും സമ്മേളനത്തിൽ ആദരിച്ചു. സ്വാമി അവ്യയാനന്ദ രചിച്ച ‘തീ൪ഥാടന പാഥേയം’, ഡോ. എസ്. ഓമന രചിച്ച ‘നാരായണഗുരു ജീവചരിത്രം’, സുഗതൻ തന്ത്രി രചിച്ച ഷഷ്ട്യബ്ദപൂ൪ത്തി പക൪ത്തി ഉപഹാര ഗ്രന്ഥം എന്നിവയും ചടങ്ങിൽ പ്രകാശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.