Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവിദേശമദ്യ...

വിദേശമദ്യ സൂപ്പര്‍മാര്‍ക്കറ്റിന് അനുമതിയില്ല

text_fields
bookmark_border
വിദേശമദ്യ സൂപ്പര്‍മാര്‍ക്കറ്റിന് അനുമതിയില്ല
cancel

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിൽ വിദേശമദ്യ സൂപ്പ൪മാ൪ക്കറ്റ് സ്ഥാപിക്കാൻ അനുമതി നൽകേണ്ടതില്ലെന്ന് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച കൂടിയ കൗൺസിൽ യോഗത്തിലാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്.
ജില്ലാ ആസ്ഥാനത്തെ നഗരസഭ ബസ് സ്റ്റാൻഡിൽ വിദേശമദ്യ വിൽപനശാലയുടെ സെൽഫ് സൂപ്പ൪ മാ൪ക്കറ്റ് തുടങ്ങാൻ കടമുറി ആവശ്യപ്പെട്ട് സംസ്ഥാന ബിവറേജസ് കോ൪പറേഷൻ നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഇതിനായി 2000-4000 വരെ സ്ക്വയ൪ഫീറ്റ് വിസ്തീ൪ണമുള്ള മുറികൾ നൽകാൻ താൽപര്യമുണ്ടെങ്കിൽ ഉടൻ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. സെൽഫ് സൂപ്പ൪ മാ൪ക്കറ്റ് ആയതിനാൽ ക്യൂ സിസ്റ്റം ഇല്ലെന്നും മദ്യ ഉപഭോഗം അനുവദിക്കുകയില്ലെന്നും സാധാരണ സൂപ്പ൪ മാ൪ക്കറ്റുകളിലെ പോലെ സെൽഫ് സ൪വീസ് മാത്രമായിരിക്കുമെന്നും കത്തിൽ വിശദീകരിച്ചിരുന്നു.
വിദ്യാ൪ഥികളും സ്ത്രീകളും അടക്കം നിത്യേന ആയിരകണക്കിന് ആളുകൾ വന്നുപോകുന്ന നഗരസഭ ബസ് സ്റ്റാൻഡിൽ മദ്യവിൽപന ശാല തുടങ്ങിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ജില്ലാ ആസ്ഥാനത്ത് ഇപ്പോൾതന്നെ മൂന്ന് ബാ൪ ഹോട്ടലുകളും ബിവറേജസ് കോ൪പറേഷൻെറ രണ്ട് ചില്ലറ വിദേശമദ്യ വിൽപനശാലകളും കൺസ്യൂമ൪ ഫെഡിൻെറ ഒരു മദ്യവിൽപന ശാലയും പ്രവ൪ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ടൗണിലെ ചില ഹോട്ടലുകൾ കേന്ദ്രീകരിച്ച് അനധികൃത മിനി ബാറുകൾ പ്രവ൪ത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഇതിനിടയിലാണ് നാലാമതൊരു സൂപ്പ൪ മാ൪ക്കറ്റുകൂടി തുടങ്ങാൻ ചില൪ പദ്ധതിയിട്ടത്.
2013-14 വ൪ഷത്തെ പദ്ധതി വിഹിതവും 13ാം ധനകാര്യ കമീഷൻെറ ഗ്രാൻറും തനത് ഫണ്ടും ഉപയോഗിച്ച് നഗരസഭയിലെ തെരുവ് വിളക്കുകൾക്ക് ആവശ്യമായ ഇലക്ട്രിക് സ്പെയ൪ പാ൪ട്സുകൾ വാങ്ങാൻ 13,44,000 രൂപയുടെ ടെൻഡ൪ കൗൺസിൽ അംഗീകരിച്ചു. മുൻവ൪ഷം ഗുണമേന്മയില്ലാത്ത ഇലക്ട്രിക് സാധനങ്ങൾ വാങ്ങിക്കൂട്ടി കൂടെക്കൂടെ അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതി വന്നതായി കൗൺസിൽ അംഗങ്ങൾ പറഞ്ഞു. അംഗീകൃത കമ്പനികളുടെ ഗുണമേന്മയുള്ള സാധനങ്ങൾ സ്ഥാപിക്കാൻ ശ്രദ്ധിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. മാസങ്ങളായി പല വാ൪ഡു പ്രദേശങ്ങളിലും രാത്രി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതുകാരണം നാട്ടുകാ൪ ബുദ്ധിമുട്ടുന്നതായും അംഗങ്ങൾ പറഞ്ഞു.
നഗരസഭ കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന കുടുംബകോടതി അറ്റകുറ്റപ്പണികൾ നടത്താനായി ലഭിച്ച ടെൻഡറും കൗൺസിൽ അംഗീകരിച്ചു. 1,30,000 രൂപയുടെ പണികളാണ് നടക്കുന്നത്.
നഗരസഭാ പരിധിയിലെ തെരുവ്വിളക്കുകളുടെ പരിപാലനത്തിന് ലഭിച്ച ടെൻഡറിൻെറ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത കരാറുകാരനെ ചുമതല ഏൽപിക്കാൻ തീരുമാനിച്ചു. ഒരു ഇലക്ട്രിക് പോസ്റ്റിന് 178 രൂപ പ്രകാരം നൽകും. ഒരു പോസ്റ്റിന് ആറ് മാസത്തിൽ എത്ര തവണ മെയിൻറനൻസ് ചെയ്താലും ഈ തുക തന്നെയായിരിക്കും നൽകുക.
നഗരസഭ ചെയ൪മാൻെറ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനായി നഗരസഭ ഫെസ്റ്റ് നടത്താൻ താൽപര്യ പത്രം ക്ഷണിച്ചതനുസരിച്ച് ലഭിച്ച അപേക്ഷ കൗൺസിലിൽ ച൪ച്ചക്കെടുക്കാനും ഇതുസംബന്ധിച്ച് ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പുമായി വിശദമായ ച൪ച്ചകൾ നടത്താനും തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story