വിവാദങ്ങളില്‍ ആടിയുലഞ്ഞ് വിമാനത്താവള പദ്ധതി
text_fieldsപത്തനംതിട്ട: സംസ്ഥാനം മുഴുവൻ അലയടിക്കുന്ന വിവാദങ്ങളിൽ ഒന്നായി ആറന്മുള വിമാനത്താവള പദ്ധതി തുടരുകയാണ്. എം.എൽ.എയെ നാട്ടുകാ൪ കൈയേറ്റം ചെയ്തത്, അനുമതികൾ കമ്പനി നേടിയതിനു പിന്നിലെ കള്ളത്തരങ്ങൾ, പദ്ധതിക്ക് സംസ്ഥാന സ൪ക്കാ൪ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ എന്നിവയെ ചൊല്ലി വിവാദങ്ങൾ നാൾക്കുനാൾ മുറുകുകയാണ്.
വിമാനത്താവള പദ്ധതി പ്രദേശം ഉൾപ്പെടുന്നതടക്കം കെ.ജെ. എബ്രഹാം കലമണ്ണിലിൻെറ ഉടമസ്ഥതയിലുള്ള 136.32 ഹെക്ട൪ മിച്ചഭൂമിയായി ഏറ്റെടുത്ത കോഴഞ്ചേരി ലാൻഡ് ബോ൪ഡ് ഉത്തരവ് നവംബ൪ 28ന് ഹൈകോടതി റദ്ദാക്കി. കക്ഷികളെ കേൾക്കാതെയും മിച്ചഭൂമി സംബന്ധിച്ച കൃത്യമായി അളവ് എടുക്കാതെയുമുള്ള ഉത്തരവ് അപാകത നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് തോമസ് പി. ജോസഫ് ലാൻഡ് ബോ൪ഡ് നടപടി റദ്ദാക്കിയത്.
അപാകതകൾ പരിഹരിച്ച് ആറുമാസത്തിനകം പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ ലാൻഡ് ബോ൪ഡിന് കോടതി നി൪ദേശം നൽകി. അതുവരെ പ്രദേശത്ത് നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുന്നതും കോടതി തടഞ്ഞു. പദ്ധതി പ്രദേശത്ത് കുടിൽകെട്ടി സമരം തുടരുന്നുമുണ്ട്. പദ്ധതി നടപ്പാകുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. പദ്ധതിക്ക് ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതി ലഭ്യമായെങ്കിലും ഗ്രീൻ ട്രൈബ്യൂണൽ സ്റ്റേ ചെയ്തതോടെ അതും നിയമക്കുരുക്കിലായി.
ആറന്മുള പാ൪ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ ഉദ്ഘാടന ചടങ്ങിനെത്തിയ കെ. ശിവദാസൻ നായ൪ എം.എൽ.എയെ വിമാനത്താവളവിരുദ്ധ സമരം നടത്തുന്ന പൈതൃക ഗ്രാമക൪മ സമിതി പ്രവ൪ത്തക൪ കൈയേറ്റം ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കി. നാട്ടുകാരുടെ കൈയേറ്റത്തിന് എം.എൽ.എ വിധേയനാകുന്നത് സംസ്ഥാനത്തെ അപൂ൪വം സംഭവങ്ങളിലൊന്നായി. ജൂലൈ 31നുണ്ടായ ഈ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത് സംഘ൪ഷത്തിന് കാരണമായി. എം.എൽ.എക്ക് നേരെയുണ്ടായ കൈയേറ്റത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നിന് ജില്ലയിൽ ഹ൪ത്താലും ആചരിച്ചു.
വള്ളസദ്യയുടെ ഉദ്ഘാടനത്തിന് ഭദ്രദീപം തെളിക്കാൻ ഒരുങ്ങുമ്പോഴാണ് പൊലീസിൻെറയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ആനക്കൊട്ടിലിൽ എം.എൽ.എയെ കൈയേറ്റം ചെയ്യുകയും ഷ൪ട്ട് വലിച്ചുകീറുകയും ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.