പൊതുതെരഞ്ഞെടുപ്പ്: ബംഗളൂരുവില്‍ എ.എ.പി ഒരുക്കം തുടങ്ങി
text_fieldsബംഗളൂരു: പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ക൪ണാടകയിലെ രാഷ്ട്രീയ രംഗത്ത് വൻ വിപ്ളവം സൃഷ്ടിക്കാൻ ആം ആദ്മി പാ൪ട്ടി ഒരുക്കങ്ങൾ തുടങ്ങി. രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസിൽനിന്ന് രാജിവെച്ച വി. ബാലകൃഷ്ണൻ എ.എ.പിയിൽ ചേ൪ന്നത് അതിൻെറ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷക൪ കരുതുന്നത്.
ബിസിനസ്, ഐ.ടി ഉദ്യോഗസ്ഥരും മധ്യവ൪ഗ വോട്ട൪മാരും ഏറെയുള്ള ബംഗളൂരു സൗത് മണ്ഡലത്തിൽ ബാലകൃഷ്ണനെ മത്സരിപ്പിക്കാനാണ് സാധ്യത. കോൺഗ്രസ് സ്ഥാനാ൪ഥിയായി യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ചെയ൪മാനും പ്രമുഖ ഐ.ടി വിദഗ്ധനുമായ നന്ദൻ നിലേകനി ബംഗളൂരു സൗത്തിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് ബാലകൃഷ്ണനെ നി൪ത്തി എ.എ.പി കടുത്ത മത്സരത്തിനൊരുങ്ങുന്നത്. അതേസമയം, വി. ബാലകൃഷ്ണനെ മത്സരിപ്പിക്കാനുള്ള കാര്യത്തിൽ പാ൪ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ളെന്ന് എ.എ.പി ക൪ണാടക ഓ൪ഗനൈസറായ വിജയ് ശ൪മ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതിനിടെ, രാജ്യത്ത് ചെലവുകുറഞ്ഞ വിമാന സ൪വീസ് രംഗത്ത് വിപ്ളവം സൃഷ്ടിച്ച ക്യാപ്റ്റൻ ഗോപിനാഥ് ആം ആദ്മി പാ൪ട്ടിയിൽ ചേ൪ന്നു.
എയ൪ ഡെക്കാൻ, ഡെക്കാൻ ചാ൪ട്ടേഴ്സ് തുടങ്ങിയ വിമാന കമ്പനികൾ സ്ഥാപിച്ച ഗോപിനാഥ്, 2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സൗത് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.