താളം പിടിച്ച് വേദിയുണര്‍ന്നു
text_fieldsഅമ്പലപ്പുഴ: കൗമാരം വേദിയിൽ പീലിവിട൪ത്തിയപ്പോൾ പ്രതിഭകളുടെ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു.ഒന്നാംവേദിയിൽ സംഘനൃത്തം നിറഞ്ഞുനിന്നപ്പോൾ സദസ്സും സമ്പുഷ്ടമായിരുന്നു. രണ്ടാംവേദിയിൽ ഓട്ടന്തുള്ളലും മൂന്നാംവേദിയിൽ ഭരതനാട്യവുമായി പ്രതിഭകൾ നൃത്തച്ചുവടുകൾ വെച്ചു. 40ഓളം ഇനങ്ങളിലാണ് ഞായറാഴ്ച മത്സരം നടന്നത്. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 94 പോയൻറുനേടി ചേ൪ത്തല ഉപജില്ലയും ഹയ൪ സെക്കൻഡറിയിൽ 114ഉം യു.പിയിൽ 46ഉം പോയൻറുനേടി കായംകുളവും മുന്നിലാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ 79 പോയൻറുള്ള ആലപ്പുഴക്കാണ് രണ്ടാംസ്ഥാനം.
ഹയ൪ സെക്കൻഡറിയിൽ 111 പോയൻറുമായി തുറവൂരും യു.പിയിൽ 39 പോയൻറുമായി അമ്പലപ്പുഴയുമാണ് പിന്നിൽ. ഹൈസ്കൂൾ വിഭാഗം അറബി കലോത്സവത്തിൽ 48 പോയൻറുമായി ആലപ്പുഴ ഉപജില്ലയാണ് മുന്നിൽ.
44 പോയൻറ് വീതമായി ചേ൪ത്തലയും അമ്പലപ്പുഴയും തൊട്ടുപിന്നിലുണ്ട്.
യു.പിയിൽ 20 പോയൻറ് വീതം നേടി ആലപ്പുഴയും അമ്പലപ്പുഴയും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. 15 പോയൻറുവീതം നേടി മാവേലിക്കരയും ഹരിപ്പാടും തൊട്ടുപിന്നിലുണ്ട്.ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 35 വീതം പോയൻറുമായി ചെങ്ങന്നൂരും മാവേലിക്കരയും ഒപ്പത്തിനൊപ്പമാണ്.
33 പോയൻറുമായി ആലപ്പുഴയും തുറവൂരും തൊട്ടുപിന്നിലുണ്ട്. യു.പി വിഭാഗത്തിൽ 53 പോയൻറുള്ള ഹരിപ്പാടാണ് മുന്നിൽ. 51 പോയൻറുമായി തുറവൂരും അമ്പലപ്പുഴയും രണ്ടാംസ്ഥാനത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.