മോഹന്‍ലാല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത്
text_fieldsചങ്ങനാശ്ശേരി: മോഹൻലാൽ എൻ.എസ്.എസ് ആസ്ഥാനത്ത് സന്ദ൪ശനം നടത്തി. രാവിലെ 10 മണിയോടെ പെരുന്നയിലത്തെിയ മോഹൻലാൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. നി൪മ്മാതാവ് സുരേഷ്കുമാ൪, നടൻ പി.ശ്രീകുമാ൪, ചലച്ചിത്ര അക്കാദമി അംഗം കൃഷ്ണപ്രസാദ് എന്നിവരോടൊപ്പമാണ് അദ്ദേഹം എത്തിയത്.
തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് മോഹൻലാൽ എൻ.എസ്.എസ് ആസ്ഥാനത്തത്തെിയത്. ജി.സുകുമാരൻ നായ൪ അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
മന്നം സമാധിയിൽ പുഷ്പാ൪ച്ച നടത്തിയ ശേഷം സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ശതാബ്ദി ആഘോഷിക്കുന്ന എൻ.എസ്.എസിനെ കുറിച്ച് കൂടുതൽ അറിയണമെന്നും മന്നം സമാധിയിൽ പുഷ്പാ൪ച്ചന നടത്തണമെന്നും ആഗ്രഹമുണ്ടായിരുന്നു. മന്നം ജയന്തിക്ക് പെരുന്നയിൽ എത്താൻ കഴിഞ്ഞില്ല. സൗഹൃദപരമായ കൂടിക്കാഴ്ചയാണിതെന്നും മറ്റ് താൽപര്യങ്ങളൊന്നുമില്ളെന്നും മോഹൻലാൽ പറഞ്ഞു. ഒരു മണിക്കൂറോളം പെരുന്നയിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം യാത്രതിരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.