മോഷ്ടാക്കളും പിടിച്ചുപറിക്കാരും നഗരത്തില്‍ പിടിമുറുക്കുന്നു; അനക്കമില്ലാതെ അധികൃതര്‍
text_fieldsതൊടുപുഴ: നഗരത്തിൽ മോഷ്ടാക്കളും പിടിച്ചുപറിക്കാരും അഴിഞ്ഞാടുമ്പോഴും അനങ്ങാപ്പാറ നയം തുടരുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമായി. നഗരത്തിലും സമീപ മേഖലകളിലും മോഷണവും പിടിച്ചുപറിയും അനാശാസ്യവും വ൪ധിച്ചിരിക്കുകയാണ്.
ശനിയാഴ്ചയും നഗരത്തിൻെറ മധ്യഭാഗത്ത് ട്രാൻസ്പോ൪ട്ട് സ്റ്റാൻഡിന് സമീപം മൂപ്പിൽക്കടവ് ഭാഗത്ത് പുല൪ച്ചെ വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച 20 പവനും 40,000 രൂപയും കവ൪ന്നു. ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫിസ൪ അനിൽ ഭാസ്കറിൻെറ വീടിൻെറ അടുക്കള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന മുറിയിലെ അലമാരയിലാണ് പണവും സ്വ൪ണവും സൂക്ഷിച്ചിരുന്നത്. ഉറക്കത്തിനിടെ കഴുത്തിൽ ആരോ തപ്പിനോക്കുന്നതായി സംശയം തോന്നിയ എട്ടാം ക്ളാസ് വിദ്യാ൪ഥിനി എഴുന്നേറ്റ് ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടി രക്ഷാക൪ത്താക്കളെ വിവരം അറിയിച്ചു. തുട൪ന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വ്യാപക പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
റോഡിലൂടെ നടന്നുപോവുകയായിരുന്ന കാഞ്ഞിരമറ്റം എഴുമാവിൽ വെങ്കിടിൻെറ പോക്കറ്റടിക്കാൻ ശ്രമിച്ചത് ഡിസംബ൪ 30 നാണ്. ഈ സംഭവത്തിൽ മുട്ടം സ്വദേശി സുൽഫിക്ക൪ (സുൽഫി -44) റിമാൻഡിലാണ്. രാത്രിയിൽ4ൈകാഞ്ഞിരമറ്റം ബൈപാസിലൂടെ നടന്നുപോവുന്നതിനിടെ സൗഹൃദം ഭാവിച്ച് തോളിൽ കൈയിട്ട് പോക്കറ്റിൽ നിന്ന് 5010 രൂപ എടുത്തുകൊണ്ട് പോവുകയായിരുന്നു. വെങ്കിട് ബഹളം വച്ചതോടെ നാട്ടുകാ൪ ഓടിക്കൂടി. യുവാവിനെ പിടിച്ച് പൊലിസിൽ ഏൽപിച്ചു.
സ്വകാര്യബസിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് 35,000 രൂപയും ഏഴ് ഗ്രാം സ്വ൪ണവും കവ൪ന്ന സംഭവത്തിൽ ഒക്ടോബ൪ 28ന് തമിഴ് യുവതി അറസ്റ്റിലായിരുന്നു. കൈയോടെ പിടിക്കപ്പെടുമെന്നായപ്പോൾ ബസിലുണ്ടായിരുന്ന വിദ്യാ൪ഥിനിയുടെ ബാഗിലേക്ക് പണമിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. നഗരമധ്യത്തിൽ കോതായിക്കുന്ന് ഭാഗത്തെ വീടുകളിൽ ഡിസംബ൪ 14ന് രാത്രി വ്യാപകമോഷണവും കവ൪ച്ചശ്രമങ്ങളും നടന്നിരുന്നു. ആറ് വീടുകളിലാണ് തസ്കര൪ എത്തിയത്. അന്തീനാട്ട് ഷാജിയുടെ ഭാര്യ നൗഷജയുടെ പാദസരം നഷ്ടപ്പെട്ടിരുന്നു. അന്തീനാട്ട് അബ്ദുൽ കരീമിൻെറ വീട്ടിൽ ജനാലയിലൂടെ അകത്ത് കൈയിടാൻ ശ്രമിച്ചപ്പോഴേക്കും വീട്ടുകാ൪ ഉണ൪ന്നതോടെ തസ്കര൪ രക്ഷപ്പെട്ടു. നഗരത്തിൽ സമീപകാലത്ത് നടന്ന പല മോഷണങ്ങൾക്കും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നൈറ്റ് പട്രോളിങ് കാര്യക്ഷമമല്ലാത്തതാണ് മോഷ്ടാക്കൾക്ക് സഹായകമാകുന്നത്.
രാത്രി കാണപ്പെടുന്ന അപരിചിതരെ നിരീക്ഷിക്കാനും പൊലീസ് ശ്രമിക്കാറില്ല. അസമയത്ത് സംശയാസ്പദമായി കാണുന്നവരെക്കുറിച്ചോ മോഷണം നടന്നാലോ അറിയിച്ചാൽ രാവിലെ പരാതി നൽകാനാണ് പലപ്പോഴും സ്റ്റേഷനിൽനിന്ന് പറയുന്നതെന്നും ആക്ഷേപമുണ്ട്. ബസ്സ്റ്റാൻഡുകളും തിരക്കേറിയ ഭാഗങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വിൽപന സജീവമാണ്. ലഹരി വിൽപനക്കാരെ കൃത്യമായി അറിയാമെങ്കിൽ പോലും അധികൃത൪ പിടികൂടാറില്ല.
നിരവധി വിദ്യാ൪ഥികളാണ് ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നത്. പെൺവാണിഭ സംഘവും നഗരത്തിൽ വ്യാപകമായി വലവിരിച്ചിരിക്കുന്നു. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡ്, മങ്ങാട്ടുകവല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഇവരുടെ ഇടപാടുകൾ വ൪ധിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.