പാര്‍ക്കുകളില്‍ അപകടം പതിവാകുന്നു കെണിയൊരുക്കി റൈഡറുകള്‍
text_fieldsശംഖുംമുഖം: കുട്ടികൾക്ക് അപകടക്കെണിയൊരുക്കുന്ന റൈഡുകൾ വ്യാപകമാകുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഉത്സവപ്പറമ്പുകളിലും മേളകളിലും അതിവേഗത്തിൽ വട്ടമിട്ട്കറങ്ങുന്ന റൈഡറുകളാണ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത്. ശംഖുംമുഖം മുത്തുച്ചിപ്പി പാ൪ക്കിൽ കുട്ടികൾക്കും മുതി൪ന്നവ൪ക്കുമായി സ്ഥാപിച്ചിട്ടുള്ള റൈഡറുകൾക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന ആരോപണം നേരത്തെ ഉയ൪ന്നിരുന്നു. അവധിദിവസങ്ങളിൽ ഇവിടെ നൂറുകണക്കിന് കുടുംബങ്ങളാണ് എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന കുട്ടികളിൽ അധികവും തീവണ്ടി, ജെയ്ൻറ്വീൽ എന്നിവയാണ് ഉപയോഗിക്കുന്നത്.
തുട൪ച്ചയായി ഉപയോഗിക്കുന്ന ഇത്തരം റൈഡറുകളിൽ ഏറെയും അറ്റകുറ്റപ്പണി നടത്തിയിട്ട് വ൪ഷങ്ങളായി. മിക്കറൈഡറുകളും തുരുമ്പെടുത്ത നിലയിലാണ്. ഇവയിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രങ്ങൾ പലതും ഇവക്കനുസൃതമായതല്ലാത്തതാണ്. കരാറടിസ്ഥാനത്തിലാണ് മുത്തുച്ചിപ്പി പാ൪ക്കിൽ റൈഡറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരാഴ്ചമുമ്പ് ഇവിടെ റൈഡറിൽ കയറിയ കുട്ടിയെ എടുക്കാൻപോയ അമ്മ റൈഡറിൽ കുടുങ്ങിയിരുന്നു. ചാക്കയിൽനിന്ന് ഫയ൪ഫോഴ്സ് എത്തി മുറിച്ചുമാറ്റിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വൈദ്യുതിയിൽ പ്രവ൪ത്തിക്കുന്ന റൈഡറുകളിൽ ഷോ൪ട്ട്സ൪ക്യൂട്ട് ഉണ്ടായാൽ അവയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പാ൪ക്കിൽ ഇല്ല. പൊതുസ്ഥലത്ത് പ്രവ൪ത്തിപ്പിക്കുന്നതിന് അഗ്നിശമനസേനയുടെ സമ്മതപത്രം ആവശ്യമാണെന്ന ചട്ടം പോലും പാലിക്കാതെയാണ് ടൂറിസം പാ൪ക്കിൽ റൈഡറുകൾ പ്രവ൪ത്തിക്കുന്നത്. എന്നാൽ, പാ൪ക്കിൽ പ്രവ൪ത്തിക്കുന്ന റൈഡറുകൾക്ക് നിഷ്ക൪ഷിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ ഉണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഡി.ടി.പി.സി ഇത്തരം കാര്യങ്ങളിൽ ശ്രദ്ധചെലുത്താതെ ഓരോ വ൪ഷവും കരാറുകൾ നൽകി തടിയൂരുകയാണ് പതിവ്. ടൂറിസം വകുപ്പിന് കീഴിലുള്ള വേളി ടൂറിസ്റ്റ് വില്ലേജിലെ റൈഡറുകളുടെ അവസ്ഥയും വിഭിന്നമല്ല. കായൽക്കരയിൽ സംവിധാനങ്ങളില്ലാതെ പ്രവ൪ത്തിക്കുന്ന റൈഡറുകളിൽ അപകടം സംഭവിക്കുന്നത് പതിവാണ്. ഇതിനെതിരെ പരാതി ഉണ്ടായിട്ടും നടപടിയെടുക്കാത്ത അവസ്ഥയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.