കെട്ടിടം നന്നാക്കി വര്‍ഷം പിന്നിട്ടിട്ടും ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയില്ല
text_fieldsചിറ്റൂ൪: മാനാംകുറ്റി ലൈബ്രറി കെട്ടിടം ലക്ഷങ്ങൾ മുടക്കി നന്നാക്കിയിട്ടും പ്രവ൪ത്തിക്കുന്നില്ല. ഒരു വ൪ഷം മുമ്പാണ് കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗപ്രദമാക്കിയത്. 15 വ൪ഷം മുമ്പ് ലക്ഷങ്ങൾ മുടക്കി നി൪മിച്ചതാണ് നല്ളേപ്പിള്ളി മാനാംകുറ്റിയിലെ സാംസ്കാരിക നിലയം. രണ്ട് മുറികളുള്ള കെട്ടിടത്തിൽ ചോ൪ച്ച ഉണ്ടായതിനെ തുട൪ന്ന് ഗ്രാമപഞ്ചായത്ത് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.
നേരത്തേ ലൈബ്രറിയിലേക്ക് പഞ്ചായത്ത് പത്രങ്ങൾ ഉൾപ്പെടെ അനുവദിച്ചിരുന്നു. പിന്നീട് പത്രങ്ങൾ നി൪ത്തലാക്കിയതോടെ ലൈബ്രറി അടച്ചു. തുട൪ന്ന് വ൪ഷങ്ങൾക്ക് ശേഷം രാസവളങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രമായി പാടശേഖര സമിതിയുടെ കൈവശമായിരുന്നു കെട്ടിടം. ഇതിൽ ഒരു മുറി ഏഴ് വ൪ഷം മുമ്പ് അങ്കണവാടിക്കായി തുറന്നുകൊടുത്തു. കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് ചോ൪ന്നൊലിക്കാൻ തുടങ്ങിയതോടെ അങ്കണവാടി താൽക്കാലിക ഷെഡിലേക്ക് മാറ്റുകയും ചെയ്തു. അങ്കണവാടിക്ക് പുതിയ കെട്ടിടം നി൪മിച്ച് നൽകിയതോടെ നിലയം പൂ൪ണമായും അടച്ചുപൂട്ടിയ നിലയിലായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.