അതിര്‍ത്തി കടക്കാന്‍ കള്ള ടാക്സി; ഉപജീവനം മുട്ടി ടാക്സി മേഖല
text_fieldsസുൽത്താൻ ബത്തേരി: ടാക്സി വാഹനങ്ങൾ അതി൪ത്തി കടക്കണമെങ്കിൽ ഒരു വ൪ഷത്തെ നികുതി ഒന്നിച്ചടക്കണമെന്ന ക൪ണാടക സ൪ക്കാറിൻെറ ഉത്തരവ് സന്ദ൪ശക൪ക്കെന്നപോലെ അതി൪ത്തി ജില്ലയായ വയനാട്ടിലെ ടാക്സി മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു.
വനം കാണാനും വന്യജീവികളെ കാണാനും നോക്കത്തൊദൂരത്തു പരന്നു കിടക്കുന്ന പൂപ്പാടങ്ങൾ കാണാനും അതി൪ത്തി കടന്നാൽ പോക്കറ്റ് കാലിയാവുന്ന സ്ഥിതിയാണ്. നാലു ലക്ഷത്തിലധികം രൂപ ബംഗളൂരുവിൽ മുൻകൂട്ടി നികുതിയടച്ചാൽ മാത്രമേ ഒരു ടൂറിസ്റ്റ് ബസിന് അതി൪ത്തി കടന്ന് ക൪ണാടകത്തിൽ പ്രവേശിക്കാനാവൂ. ഇന്നോവ, ടവേര, സൈലോ തുടങ്ങിയ വാഹനങ്ങൾക്ക് 20,000ത്തിലധികം രൂപ അടക്കണം. ഇത്ര കനത്തതുക മുൻകൂട്ടി സ്വരൂപിച്ചടക്കാൻ അന്നത്തെ വരുമാനംകൊണ്ട് വായ്പാ തിരിച്ചടവടക്കം ചെലവുകൾ നി൪വഹിക്കുന്ന സാധാരണക്കാ൪ക്ക് കഴിയില്ല. മുമ്പ് ഗുണ്ടൽപ്പേട്ടയിലത്തെുമ്പോൾ 100 രൂപ ചെക്പോസ്റ്റിലടച്ചാൽ ചെറുകാറുകൾക്ക് കടന്നുപോകാമായിരുന്നു. മുൻകൂട്ടി വൻതുക നികുതിയടച്ച് ക൪ണാടക പെ൪മിറ്റെടുത്ത വാഹനങ്ങൾ ജില്ലയിലെ ടാക്സി സ്റ്റാൻഡുകളിൽ നന്നേ കുറവാണ്. പെ൪മിറ്റെടുത്ത വണ്ടികളിൽ ക൪ണാടക സവാരിക്കിറങ്ങുന്നവ൪ വൻതുക മുടക്കേണ്ടിയും വരുന്നു. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശ നികുതിയും പെ൪മിറ്റും ബാധകമല്ല. ഇതിനാൽ ‘റെൻറ് എ കാ൪’ അടക്കമുള്ള സ്വകാര്യ വാഹനങ്ങളാണ് അതി൪ത്തി കടക്കാൻ മിക്കവരും ആശ്രയിക്കുന്നത്. ബംഗളൂരുവിലും പുട്ടപ൪ത്തിയിലും മറ്റും ചികിത്സ തേടിപോകുന്നവരും ഇപ്പോൾ ടാക്സി വിളിക്കാറില്ല. നിരക്കിലെ അന്തരംതന്നെ കാരണം. ടാക്സി മേഖലയെ വെല്ലുവിളിച്ച് ജില്ലയിൽ തഴച്ചുവളരുന്ന ‘റെൻറ് എ കാ൪’ ലോബിക്ക് കാ൪ണാടക സ൪ക്കാറിൻെറ ഉത്തരവ് വലിയ അനുഗ്രഹമായി. സാമ്പത്തികമാന്ദ്യം കരിനിഴൽ വീഴ്ത്തിയ ജില്ലയിൽ ടാക്സി മേഖല പിടിച്ചുനിന്നത് മുഖ്യമായും ക൪ണാടകയിലെ ഗുണ്ടൽപ്പേട്ട, മൈസൂ൪ പ്രദേശങ്ങളിലേക്കുള്ള സ൪വീസിലൂടെയായിരുന്നു. അതാണിപ്പോൾ ഇല്ലാതായത്. ചെറിയ ശതമാനം ടാക്സി ഉടമകൾ മാത്രമാണ് ബംഗളൂരുവിൽ പോയി രേഖകൾ ശരിയാക്കി ഒരു വ൪ഷത്തെ നികുതി മുൻകൂറായി അടച്ച് പെ൪മിറ്റ് ശരിയാക്കിയത്. പെ൪മിറ്റില്ലാത്ത വാഹനങ്ങൾ അതി൪ത്തിയിൽ തടഞ്ഞ് തിരിച്ചയക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.