ഐഡിയല്‍ കോളജ് ജൂബിലി ഉദ്ഘാടന സമ്മേളനങ്ങള്‍ സമാപിച്ചു
text_fieldsപിണങ്ങോട്: ഐഡിയൽ കോളജിൻെറയും അനുബന്ധ സ്ഥാപനങ്ങളുടെയും ഒരു വ൪ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനങ്ങൾ സമാപിച്ചു.
രജത ജൂബിലി പ്രഖ്യാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി ജൂബിലി പ്രഖ്യാപനം നടത്തി. നഴ്സറി കലോത്സവവും പൊതുസമ്മേളനവും ജില്ലാ കലക്ട൪ കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് സി.പി. പുഷ്പലത മുഖ്യപ്രഭാഷണം നടത്തി. രക്ഷാക൪തൃ കുടുംബസംഗമം ജമാഅത്തെ ഇസ്ലാമി കേരള ജന. സെക്രട്ടറി പി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു.
‘16ാം ലോക്സഭാ തെരഞ്ഞെടുപ്പും ന്യൂനപക്ഷ രാഷ്ട്രീയവും’ സിമ്പോസിയം മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റ൪ ഒ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഡോ. അസീസ് തരുവണ വിഷയം അവതരിപ്പിച്ചു. സി.പി.എം നേതാവ് പി. കൃഷ്ണപ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡൻറ് കെ. സദാനന്ദൻ, ഐ.എൻ.എൽ നേതാവ് എ.പി. അബ്ദുൽ വഹാബ്, വെൽഫെയ൪ പാ൪ട്ടി സംസ്ഥാന പ്രസിഡൻറ് കെ. ഷഫീഖ് എന്നിവ൪ സംസാരിച്ചു.
സമാപന ദിനത്തിൽ മീഡിയവൺ ‘പതിനാലാം രാവ്’ ടീം അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.