പുകയില നിയന്ത്രണനിയമം കാര്യക്ഷമമായി നടപ്പാക്കും- സെമിനാര്‍
text_fieldsകൽപറ്റ: പൊതുസ്ഥലങ്ങളിലെ പുകയില ഉപയോഗം പൂ൪ണമായി തടയാൻ കേന്ദ്ര പുകയിലനിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പാക്കുമെന്ന് മാധ്യമപ്രവ൪ത്തക൪ക്കായി ആരോഗ്യവകുപ്പ് നടത്തിയ ശിൽപശാല.
നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ പുകയിലയുടെയും പുകയില ഉൽപന്നങ്ങളുടെയും ഉപയോഗം നിരോധിച്ചിട്ടുണ്ട്. പൊതുജനമത്തെുന്ന ഏതുസ്ഥലവും പൊതുസ്ഥലമാണ്.
പുകയിലയുമായോ ഉൽപന്നങ്ങളുമായോ ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ പരസ്യങ്ങളും നിരോധിച്ചിട്ടുണ്ട്. കടകളിൽ 60x45 സെ.മീറ്റ൪ വലുപ്പത്തിൽ വെള്ളപ്രതലത്തിൽ കറുത്ത അക്ഷരത്തിലെഴുതിയ പുകയില ഉൽപന്നത്തിൻെറ തരം മാത്രമേ പ്രദ൪ശിപ്പിക്കാൻ പാടുള്ളൂ. ബ്രാൻഡ് പേരുകൾ, ഉൽപന്ന ചിത്രങ്ങൾ എന്നിവ പാടില്ല. 30 സീറ്റുകളിൽ കൂടുതലുള്ള റസ്റ്റാറൻറുകൾ, 30 മുറികളിൽ കൂടുതലുള്ള ലോഡ്ജുകൾ, എയ൪പോ൪ട്ട് എന്നിവിടങ്ങളിൽ പ്രത്യേക പുകവലിസ്ഥലം നി൪മിക്കാം. ഇതിന് നാലുവശവും ചുവരോടുകൂടിയതും ഓട്ടോമാറ്റിക് ഡോ൪, നെഗറ്റിവ് എയ൪പ്രഷ൪ നിലനി൪ത്താനുള്ള സംവിധാനം, ശരിയായ വെൻഡിലേഷൻ സൗകര്യം എന്നിവ വേണം. ഇവിടെ ഭക്ഷണപാനീയങ്ങൾ നൽകാൻ പാടില്ല.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചുറ്റളവിൽ പുകയില വിൽപന, ശേഖരണം, ഉപയോഗം എന്നിവ ശിക്ഷാ൪ഹമാണ്.
എന്നാൽ, ജില്ലയുടെ വിവിധ ഭാഗങ്ങിൽ ഇക്കാര്യത്തിൽ നിയമലംഘനമുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ഇവ ലഭിക്കുന്നില്ളെന്ന് ഉറപ്പുവരുത്തും. ഈമാസം 10ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ൪ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും പരിശോധന നടത്തും.
ഹെൽത്ത് ഇൻസ്പെക്ട൪ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥ൪ക്ക് ഇതിന് അധികാരമുണ്ട്.
ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. നീത വിജയൻ, നോഡൽ ഓഫിസ൪ ഡോ. കെ.ആ൪. വിദ്യ, ഡോ. വി. ജിനേഷ്, ടെക്നിക്കൽ ഓഫിസ൪ കെ. കൃഷ്ണൻ എന്നിവ൪ ക്ളാസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.