ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: വി.എസിന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടായിരിക്കാം -പിണറായി
text_fieldsകൊയിലാണ്ടി: വി.എസ് ഗാഡ്ഗിലിനെ അനുകൂലിച്ചത് തെറ്റിദ്ധാരണകൊണ്ടായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മാധവ് ഗാഡ്ഗിൽ കമ്മിറ്റിയെ നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.എസ് അനുകൂലിച്ച് സംസാരിച്ചിരുന്നു. കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ വനിതാ സഹകരണസംഘം ഉദ്ഘാടനത്തിനത്തെിയ പിണറായിയോട് ഇക്കാര്യം മാധ്യമപ്രവ൪ത്തക൪ ഉന്നയിച്ചപ്പോഴായിരുന്നു മറുപടി. ഗാഡ്ഗിൽ കമ്മിറ്റിയുടെ ശിപാ൪ശ മണൽ, ക്വാറി മാഫിയകൾക്ക് എതിരായിരുന്നുവെന്നും അച്യുതാനന്ദൻ പറഞ്ഞിരുന്നു. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോ൪ട്ടുകൾ കേവലം പരിസ്ഥിതിവാദങ്ങളാണ്. മനുഷ്യരെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്ന മട്ടിലായിരിക്കണം പശ്ചിമഘട്ട സംരക്ഷണം. സുപ്രീംകോടതിയുടെ റെഗുലേഷൻ നിയമം വന്നതോടെ ക൪ഷകരെ ഏതു സമയത്തും കുടിയിറക്കാം. അതുകൊണ്ട് പരിസ്ഥിതിപ്രവ൪ത്തക൪, ശാസ്ത്രജ്ഞ൪, സാമൂഹിക പ്രവ൪ത്തക൪ എന്നിവ൪ ഉൾപ്പെടുന്ന ടീമിൻെറ പുതിയ റിപ്പോ൪ട്ടാണ് വേണ്ടത് -പിണറായി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.