ചോദ്യങ്ങള്‍ക്ക് യഥാസമയം ഉത്തരം നല്‍കണം -സ്പീക്കര്‍
text_fieldsതിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് യഥാസമയം ഉത്തരം നൽകണമെന്ന് മന്ത്രിമാ൪ക്ക് സ്പീക്കറുടെ റൂളിങ്. പതിമൂന്നാം കേരള നിയമസഭയുടെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള സമ്മേളനങ്ങളിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ പലതിനും ഉത്തരം ലഭിച്ചിട്ടില്ളെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ക്രമപ്രശ്നത്തെ തുട൪ന്നാണ് സ്പീക്ക൪ ജി.കാ൪ത്തികേയൻെറ റൂളിങ്.
ഒന്ന് മുതൽ ഒമ്പത് വരെ സമ്മേളന കാലത്ത് 45,156 ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
ഇതിൽ 19,995 ചോദ്യങ്ങൾക്ക് യഥാസമയം മന്ത്രിമാ൪ മറുപടി നൽകി. 1166 ചോദ്യങ്ങൾക്ക് അപൂ൪ണമായ മറുപടിയാണ് നൽകിയത്. 278 ചോദ്യങ്ങൾക്ക് ഒരു മറുപടിയും നൽകിയില്ല. ആകെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളുടെ 3.42 ശതമാനത്തിനാണ് ഉത്തരം ലഭിക്കാത്തതെന്ന് സ്പീക്ക൪ പറഞ്ഞു.
ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ളെന്നും പലവകുപ്പുകളിൽ നിന്നും ജില്ലകളിൽ നിന്നും ലഭിക്കേണ്ടത് കൊണ്ടാണ് ഉത്തരം വൈകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.