മുര്‍സി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് തെറ്റായി -മാഹിര്‍
text_fieldsകൈറോ: പ്രസിഡൻറ് മുഹമ്മദ് മു൪സിയെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ജൂൺ 30 പ്രക്ഷോഭത്തിൽ പങ്കാളിയായത് തൻെറ വലിയ തെറ്റായിരുന്നുവെന്ന് ‘ഏപ്രിൽ 6’ പ്രസ്ഥാനത്തിൻെറ അമരക്കാരൻ അഹ്മദ് മാഹി൪. പ്രക്ഷോഭത്തിൽ പങ്കെടുത്തതിൽ കുമ്പസാരിക്കുന്ന മാഹിറിൻെറ വിഡിയോ ഫേസ്ബുക്, ട്വിറ്റ൪ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജൂലൈ മൂന്നിനാണ് മു൪സിയെ അട്ടിമറിച്ചതെന്നും സൈന്യം മുബാറകിൻെറ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുപോവുകയാണെന്നും മാഹി൪ കുറ്റപ്പെടുത്തി. ഏപ്രിൽ 6 പ്രസ്ഥാനത്തിൻെറ സ്ഥാപകനായ മാഹി൪ മു൪സിക്കെതിരെ കഴിഞ്ഞ ജൂണിൽ രംഗത്തുവന്നിരുന്നു. എന്നാൽ, സൈനിക അടിച്ചമ൪ത്തൽ ശക്തമാക്കിയതിനെ വിമ൪ശിച്ച മാഹിറിനെ ഈയിടെ പട്ടാളം പിടികൂടി മൂന്നുവ൪ഷത്തേക്ക് ജയിലിലടച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.