Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകല്‍ക്കരിപ്പാടം...

കല്‍ക്കരിപ്പാടം ക്രമക്കേട്: വീഴ്ചപറ്റിയെന്ന് എ.ജി സുപ്രീംകോടതിയില്‍

text_fields
bookmark_border
കല്‍ക്കരിപ്പാടം ക്രമക്കേട്: വീഴ്ചപറ്റിയെന്ന് എ.ജി സുപ്രീംകോടതിയില്‍
cancel

ന്യൂഡൽഹി: 1.86 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നെന്ന് സി.എ.ജി (കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ) കണ്ടത്തെിയ കൽക്കരിപ്പാടം ഇടപാടിൽ വീഴ്ചപറ്റിയെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസ൪ക്കാറിൻെറ കുറ്റസമ്മതം. അറ്റോ൪ണി ജനറൽ (എ.ജി) ജി.ഇ. വഹൻവതിയാണ് ജസ്റ്റിസ് ആ൪.എം. ലോധ അധ്യക്ഷനായ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് മുമ്പാകെ ഇക്കാര്യം ഏറ്റുപറഞ്ഞത്. ഇടപാട് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടത്താമായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചതിനു പിറകെയാണ് കേന്ദ്രത്തിൻെറ കുമ്പസാരം. നിലവിലെ കമ്പനികൾക്ക് ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച കേന്ദ്രസ൪ക്കാറിൻെറ നിലപാട് മൂന്നാഴ്ചക്കുള്ളിൽ അറിയിക്കാമെന്നും എ.ജി കോടതിയെ അറിയിച്ചു. 2ജി അഴിമതിക്കു പിന്നാലെ രാജ്യത്തെ ഞെട്ടിച്ച കുംഭകോണത്തിൽ ഇതാദ്യമാണ് വീഴ്ചപറ്റിയെന്ന് കേന്ദ്രം തുറന്നുസമ്മതിക്കുന്നത്. സദുദ്ദേശ്യത്തോടെയാണ് കൽക്കരിപ്പാടങ്ങൾ വിതരണം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചതെന്ന് എ.ജി കോടതിയെ അറിയിച്ചു. രാജ്യത്തെ ഊ൪ജപ്രതിസന്ധി പരിഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, നടപടിക്രമത്തിൽ ചില വീഴ്ചകൾ സംഭവിച്ചു. ഇടപാട് കുറേക്കൂടി സുതാര്യമാകേണ്ടിയിരുന്നു. സംസ്ഥാനങ്ങളുമായി ഇതുസംബന്ധിച്ച് കൂടുതൽ ച൪ച്ചകൾ നടത്തേണ്ടിയിരുന്നു. എന്നാൽ, അതുണ്ടായില്ല -എ.ജി വ്യക്തമാക്കി.
കേന്ദ്രം നൽകുന്ന അനുമതിക്കത്ത് അന്തിമ ഖനനാനുമതിയല്ളെന്നും ഇതിനായി സംസ്ഥാനത്തിൻെറ പാരിസ്ഥിതിക അനുമതി ഉൾപ്പെടെ നിരവധി കടമ്പകൾ കടക്കണമെന്നും എ.ജി ചൂണ്ടിക്കാട്ടി. അനുമതിക്കത്ത് അത്ര നിരുപദ്രവമാണെങ്കിൽ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ കേന്ദ്രം എന്തിനാണ് ഇത്രക്ക് വെപ്രാളംകൂട്ടുന്നതെന്ന് കോടതി ചോദിച്ചു. അപ്പോഴാണ് കേന്ദ്രത്തിൻെറ നിലപാട് മൂന്നാഴ്ചക്കുള്ളിൽ അറിയിക്കാമെന്നും വഹൻവതി വ്യക്തമാക്കിയത്.
ഭാവിതാൽപര്യങ്ങൾ മുൻനി൪ത്തി കൽക്കരിപ്പാടങ്ങൾ മികച്ച രീതിയിൽ വിതരണം ചെയ്യാൻ നയം രൂപവത്കരിക്കണമെന്നും അറ്റോ൪ണി ജനറൽ പറഞ്ഞു. സ൪ക്കാറിൻെറ ഉദ്ദേശ്യം ശരിയാണെങ്കിലും അത് നടപ്പാക്കിയ രീതി തെറ്റിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേന്ദ്രസ൪ക്കാ൪ നൽകിയ ലൈസൻസ് ഉപയോഗിച്ച് ലേലം പിടിച്ച കമ്പനികൾക്ക് കൽക്കരിപ്പാടങ്ങളിൽ ഖനനം നടത്താൻ കഴിയില്ളെന്നും അതിന് സംസ്ഥാന സ൪ക്കാറുകൾ അടക്കം മറ്റു നിരവധി ഏജൻസികളിൽനിന്ന് ലൈസൻസുകൾ ആവശ്യമുണ്ടെന്നും കഴിഞ്ഞവ൪ഷം സെപ്റ്റംബറിൽ എ.ജി സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കൽക്കരിപ്പാടം അനുവദിച്ചതിൻെറ ഉത്തരവാദിത്തം കേന്ദ്രസ൪ക്കാറിനാണെന്ന് മധ്യപ്രദേശ്, ആന്ധ്ര, ഒഡിഷ, ഝാ൪ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.
‘കൽക്കരിപ്പാടത്ത്’സംഭവിച്ചത്
ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ അഴിമതി നടന്നെന്നു കാട്ടി സി.എ.ജി 2012 മാ൪ച്ചിൽ റിപ്പോ൪ട്ട് നൽകിയതോടെയാണ് കൽക്കരിപ്പാടം കുംഭകോണം മാധ്യമശ്രദ്ധനേടുന്നത്. 2004 മുതൽ 2009 വരെയുള്ള കൽക്കരിപ്പാടം അനുമതികളാണ് സി.എ.ജി പരിശോധിച്ചത്.
ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമ൪പ്പിച്ച മൂന്ന് പൊതുതാൽപര്യ ഹ൪ജികളാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിക്കുന്നത്. കൽക്കരിയുടെ വിപണിവില പരിഗണിക്കാതെ വളരെ കുറഞ്ഞ വില നിശ്ചയിക്കുക, മത്സരാധിഷ്ഠിത ലേലത്തിലൂടെ കൂടുതൽ തുക പറയുന്ന കമ്പനിക്ക് കൊടുക്കുന്നതിനു പകരം ഇഷ്ടക്കാ൪ക്ക് അനുവദിക്കുക, ലേലംചെയ്യുന്നതിനുള്ള നിയമപരമായ പ്രക്രിയകൾ വൈകിക്കുക, പരിശോധനാ കമ്മിറ്റിയെ അവഗണിക്കുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ഈ കേസിൽ കേന്ദ്രം നേരിടുന്നത്. 2005 മുതൽ 32 കൽക്കരിപ്പാടങ്ങൾക്കാണ് കേന്ദ്രം അനുമതി നൽകിയത്. എന്നാൽ, സംസ്ഥാന സ൪ക്കാറുകൾ രണ്ടെണ്ണത്തിനു മാത്രമാണ് അനുമതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story