ദേവയാനി പ്രശ്നം: യു.എസ് ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി
text_fieldsവാഷിങ്ടൺ: യു.എസ് ഊ൪ജ സെക്രട്ടറി ഏണസ്റ്റ് ജെ. മോനിസ് ഇന്ത്യയിലേക്ക് ഈ മാസം നടത്താനിരുന്ന തന്ത്രപ്രധാനമായ സന്ദ൪ശനം റദ്ദാക്കി.
ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെയെ ന്യൂയോ൪ക്കിൽ അറസ്റ്റ് ചെയ്തതിനത്തെുട൪ന്ന് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിലുടലെടുത്ത അസ്വസ്ഥതയാണ് ഇതിന് കാരണമായത്. നേരത്തേ യു.എസ് വിദേശകാര്യ ഉപ സെക്രട്ടറി നിഷ ദേശായി ബിസ്വാൽ ഇന്ത്യയിലേക്കുള്ള തൻെറ ആദ്യസന്ദ൪ശനം മാറ്റിവെച്ചിരുന്നു.
ഏണസ്റ്റ് മോനിസിൻെറ നേതൃത്വത്തിൽ നടക്കാനിരുന്ന ച൪ച്ച ഇരുരാജ്യങ്ങൾ തമ്മിലെ ഊ൪ജസഹകരണത്തിലും അമേരിക്കയിൽ സുലഭമായ പ്രകൃതിവാതകം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിലും കാര്യമായ പുരോഗതിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രധാനമന്ത്രി മൻമോഹൻ സിങും യു.എസ് പ്രസിഡൻറ് ബറാക് ഒബാമയും കഴിഞ്ഞ സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽ നടത്തിയ ഉച്ചകോടിക്കുശേഷം ഇരുരാജ്യങ്ങളും പ്രത്യാശയോടെ ഉറ്റുനോക്കിയിരുന്നതാണ് ഊ൪ജ സെക്രട്ടറിയുടെ ഇന്ത്യൻ സന്ദ൪ശനം. ഊ൪ജമേഖലയിലെ സഹകരണം ഇന്ത്യ-യു.എസ് നയതന്ത്രബന്ധത്തിൽ ഏറെ നി൪ണായകമാണെന്ന് ഇരുനേതാക്കളും വിലയിരുത്തിയിരുന്നു. ഇരുവിഭാഗത്തിനും സൗകര്യപ്രദമായ മറ്റൊരവസരത്തിൽ സന്ദ൪ശനം നടത്തുമെന്ന് ഊ൪ജ വകുപ്പ് വക്താവ് ജെൻ സാകി അറിയിച്ചു. ഇന്തോ-യു.എസ് ഊ൪ജ സഹകരണത്തിന് തങ്ങൾ പ്രാധാന്യം നൽകുന്നുണ്ടെന്നും ജെൻ സാകി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.