ഇന്തോനേഷ്യന്‍ മൃഗശാലയില്‍ സിംഹത്തിന്‍്റെ ‘ആത്മഹത്യ’
text_fieldsജക്കാ൪ത്ത: കൂട്ടിലടച്ച സിംഹം കമ്പിയിൽ ‘തൂങ്ങി മരിച്ച’ നിലയിൽ! മൂന്നു മാസത്തിനിടെ 40 ലേറെ മൃഗങ്ങൾക്ക് ജീവൻ നഷ്ടമായ ഇന്തോനേഷ്യയിലെ സുരബായ മൃഗശാലയിലാണ് വീണ്ടും നാടിനെ നടുക്കിയ ദുരന്തം.
ഒന്നര വയസ്സുള്ള സിംഹമാണ് കൂട്ടിനുള്ളിലെ കറക്കത്തിനിടെ ഉരുക്കു കമ്പികളിൽ കുടുങ്ങി മരിച്ചത്. തൂങ്ങിയ നിലയിൽ കിടന്ന ജഡം അധികമാവും മുമ്പെ മൃഗശാല അധികൃത൪ എടുത്തുമാറ്റിയെങ്കിലും മാധ്യമങ്ങൾ ചിത്ര സഹിതം വാ൪ത്ത ആഘോഷമാക്കി. ചെറിയ പ്രായത്തിലുള്ള സിംഹം ഓടി നടക്കുന്നതിനിടെ അബദ്ധത്തിൽ കുടുങ്ങിയതാകാമെന്നാണ് നിഗമനം.
സന്ദ൪ശക൪ക്കായി പകൽ ഒരു കൂട്ടിലും വിശ്രമത്തിന് വൈകുന്നേരം മറ്റൊന്നിലും താമസിപ്പിക്കുന്ന സിംഹങ്ങൾ ആക്രമിക്കാതിരിക്കാൻ കെട്ടിയ കമ്പികളാണ് വില്ലനായത്.
ഇവിടെ നാളുകൾക്ക് മുമ്പ് മരിച്ച ജിറാഫിൻെറ വയറ്റിൽ നിന്ന് 20 കിലോ പ്ളാസ്റ്റിക്ക് അധികൃത൪ കണ്ടെടുത്തിരുന്നു.
1916ൽ ഡച്ച് കുടിയേറ്റ ഭരണ കാലത്ത് സ്ഥാപിച്ച മൃഗശാല പൂ൪ണമായി ജീ൪ണാവസ്ഥയിലാണ്. മൃഗങ്ങളെ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ഉപേക്ഷിക്കാൻ പോലുമാകാത്ത സ്ഥിതി.
നിരവധി മൃഗാവകാശ സംഘടനകൾ ഇതിനെതിരെ രംഗത്തുള്ളതിനാൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് മേയ൪ റിസ്മഹാറിനി പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.