കടല്‍ക്കൊല: കൊലക്കുറ്റമാകാമെന്ന് എന്‍.ഐ.എ
text_fieldsന്യൂഡൽഹി: കടൽക്കൊല കേസിൽ പ്രതികളായ ഇറ്റാലിയൻ നാവിക൪ക്കെതിരെ കൊലക്കുറ്റം ചുമത്താമെന്ന് എൻ.ഐ.എ. ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോ൪ട്ടിലാണ്, കേരള പൊലീസിൻെറ അന്വേഷണ റിപ്പോ൪ട്ട് ശരിവെക്കുന്ന നിലപാട് എൻ.ഐ.എ അറിയിച്ചത്. നാവിക൪ക്ക് പറ്റിയത് അബദ്ധമല്ളെന്ന് റിപ്പോ൪ട്ടിൽ എൻ.ഐ.എ ചൂണ്ടിക്കാട്ടുന്നു. മീൻപിടിത്തക്കാ൪ക്കെതിരെ വെടിവെച്ചത് അബദ്ധമായി കാണാൻ കഴിയില്ല. എന്നാൽ, അത് ആസൂത്രിത കൊലപാതകമല്ല.
അതിനിടെ, നാവികരെ ‘സുവ’ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എക്ക് അനുമതി നൽകുന്നതിനെക്കുറിച്ച് ഡൽഹിയിൽ ഉന്നതതല ച൪ച്ച നടന്നു. ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെ, വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദ്, നിയമമന്ത്രി കപിൽ സിബൽ എന്നിവ൪ പങ്കെടുത്തു.
കേസിൽ പ്രോസിക്യൂഷന് ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രാലയത്തിന് എൻ.ഐ.എ റിപ്പോ൪ട്ട് നൽകിയിരിക്കുന്നത്. അനുമതി ലഭിക്കുന്ന മുറക്കാണ് റിപ്പോ൪ട്ട് കോടതിയിൽ സമ൪പ്പിക്കുക. ഇതേക്കുറിച്ച് ച൪ച്ച ചെയ്യാനാണ് യോഗം നടന്നത്. സമുദ്രഗതാഗത സുരക്ഷയുടെ പേരിലുള്ള നിയമവിരുദ്ധ ചെയ്തികൾ മറച്ചുവെക്കുന്നതിനെതിരായ നിയമമാണ് ‘സുവ’. സുവ നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചാൽ കുറ്റക്കാരായ നാവിക൪ക്ക് വധശിക്ഷ ലഭിക്കാം.
വധശിക്ഷയിലേക്ക് നയിക്കുന്ന സാഹചര്യമുണ്ടാക്കില്ളെന്നാണ് കേന്ദ്രം ഇറ്റലിക്ക് നയതന്ത്ര തലത്തിൽ നേരത്തേ നൽകിയ ഉറപ്പ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം ആരാഞ്ഞു. പ്രോസിക്യൂഷൻ നടപടികൾ മുന്നോട്ടുനീക്കുന്നതിനൊപ്പം വധശിക്ഷ നൽകില്ളെന്ന് സ൪ക്കാ൪ ഇറ്റലിക്ക് നൽകിയ ഉറപ്പ് കോടതിയെ അറിയിക്കാമെന്ന നി൪ദേശം യോഗത്തിൽ ഉയ൪ന്നിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ല.
കടൽക്കൊല കേസിൽ പ്രതികളായ ഇറ്റാലിയൻ നാവിക൪ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലാണ് ജാമ്യത്തിൽ കഴിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.