സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധം സൂചിപ്പിച്ച് ഡി.പി.ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsകോഴിക്കോട്: സ൪ക്കാറിന്‍്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡി.പി.ഐയും (ഡയറക്ട൪ ഓഫ് പബ്ളിക് ഇൻസ്ട്രക്ഷൻ) ഭക്ഷ്യ സുരക്ഷാ കമ്മീഷണറുമായ ബിജു പ്രഭാക൪ ആണ് സ൪ക്കാറിന്‍്റെ നയങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച് പോസ്റ്റ് ഇട്ടത്.
‘‘ആദ്യം യുണിഫോം വിവാദം , പിന്നീട് ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പ൪ വിവാദം, ഇപ്പോൾ ട്രെയിൻ കോച്ച് വിവാദം - ഇനി യുവജനോത്സവം , എസ് എസ് എസ്.എൽ.സി പരീക്ഷ എന്നിവ ഈ വ൪ഷം ഉണ്ട് .വ്യവസ്ഥിതിയോട് യോജിച്ചു പോയാൽ ,അനീതി കണ്ടില്ല എന്ന് നടിച്ചാൽ പെൻഷനും മറ്റു ആനുകൂല്യങ്ങളും കുഴപ്പമില്ലാതെ വാങ്ങി അടിത്തൂൺ പറ്റാം . കാരണങ്ങൾ സ൪വീസിൽ ഇരുന്നു പറയാൻ നിയമം അനുവദിക്കുന്നില്ല. സ൪വീസിൽ നിന്നും റിട്ടയ൪ ചെയ്തിട്ട് പറഞ്ഞിട്ടെന്തു കാര്യം.’’എന്നാണ് പോസ്റ്റ്.
പോസ്റ്റിൽ ലൈക്കും കമൻറുമായി നിരവധി പേ൪ പിന്തുണച്ച് രംഗത്തത്തെിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.