12 സബ്സിഡി സിലിണ്ടര്‍ പരിഗണനയില്‍ -മൊയ് ലി
text_fieldsന്യൂദൽഹി: സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആയി ഉയ൪ത്തുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി.
വിഷയത്തിൽ കോൺഗ്രസ് എം.പിമാരായ പി.സി. ചാക്കോ, സഞ്ജയ് നിരുപം, മഹാബാൽ മിശ്ര എന്നിവരുമായുള്ള ച൪ച്ചക്ക് ശേഷമായിരുന്നു മൊയ്ലിയുടെ പ്രഖ്യാപനം. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വ൪ധിപ്പിക്കാൻ ആലോചനയില്ളെന്നാണ് മൊയ്ലി ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾ ഗ്യാസ് സബ്സിഡി വ൪ധിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മ൪ദം ചെലുത്തുന്നുണ്ട്. രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ആവശ്യം പരിഗണിക്കുന്നതായി ധനമന്ത്രി പി. ചിദംബരം വെളിപ്പെടുത്തുകയും ചെയ്തു. അതിനുശേഷവും എണ്ണം കൂട്ടില്ളെന്ന് വ്യക്തമാക്കിയ മൊയ്ലിയും ഒടുവിൽ തിരുത്തുകയാണ്.
സബ്സിഡി ചെലവ് വെട്ടിക്കുറക്കാനാണ് സിലിണ്ടറുടെ എണ്ണം ഒമ്പതാക്കിയത്. 12 ആക്കുമ്പോൾ ചെലവ് ഒട്ടും കുറയില്ളെന്നാണ് പെട്രോളിയം മന്ത്രാലയത്തിൻെറ വാദം. ഗ്യാസ് ഉപഭോക്താക്കളിൽ 89 ശതമാനം പേരും വ൪ഷം ഒമ്പത് സിലിണ്ട൪ മാത്രം ഉപയോഗിക്കുന്നവരാണെന്ന് മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. 12 ആക്കുമ്പോൾ 97 ശതമാനം പേരും സബ്സിഡി പരിധിയിൽ വരുമെന്നും മൊയ്ലി പറഞ്ഞു.
2012 സെപ്റ്റംബറിലാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറാക്കാൻ കേന്ദ്രം തീരുമാനിച്ചത്. ശക്തമായ എതി൪പ്പിനെ തുട൪ന്ന് ഇത് 2013 ജനുവരിയിൽ ഒമ്പതിലേക്ക് ഉയ൪ത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.