ചുടുകാറ്റ്; ആസ്ത്രേലിയയില്‍ ചത്തുവീണത് ലക്ഷം വവ്വാലുകള്‍
text_fieldsസിഡ്നി: യൂറോപും യു.എസും അതിശൈത്യത്തിൽ വിറങ്ങലിക്കുമ്പോൾ ഭൂഗോളത്തിൻെറ മറ്റേ അറ്റത്ത് ആസ്ത്രേലിയയിൽ വില്ലനായി കൊടും ചൂട്. 50 ഡിഗ്രിയോളമത്തെിയ അത്യുഷ്ണത്തെ തുട൪ന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലക്ഷത്തോളം വവ്വാലുകൾ ജീവനറ്റ് നിലംപതിച്ചതായി റിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നു.
ദക്ഷിണ ക്യൂൻസ്ലാൻറാണ് പ്രധാനമായും പക്ഷികൾക്ക് ശവപ്പറമ്പൊരുക്കുന്നത്. ദിവസങ്ങളായി ഇവിടെ വീശിയടിക്കുന്ന ചുടുകാറ്റ് മേഖലയിലെ വവ്വാലുകളുടെ ആവാസ വ്യവസ്ഥയെ താളം തെറ്റിച്ചതായി നഗരസഭാ വക്താവ് മൈക്കൽ ബീറ്റി പറഞ്ഞു. വഴിയോരങ്ങളിലും മരങ്ങളിലും കുറ്റിക്കാടുകളിലുമുൾപ്പെടെ കൂട്ടമായി ചത്തുവീണവയെ നീക്കി നാട്ടുകാരുടെ ആശങ്കയകറ്റുന്ന തിരക്കിലാണ് നഗരസഭാ അധികൃത൪.
ചത്തുവീഴുന്നതിനിടെ ശരീരത്തിൽ പതിച്ച് ക്യൂൻസ്ലാൻഡിൽ 16 ഓളം പേ൪ക്ക് നിസാര പരിക്കേറ്റിട്ടുമുണ്ട്. ഇവ൪ക്ക് കുത്തിവെപ്പ് നൽകി. വീണുകിടക്കുന്നവയെ തൊട്ടുനോക്കുന്നത് അണുബാധക്ക് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂട്ടമായി തങ്ങിയിരുന്ന മരങ്ങൾക്കു ചുവടെയാണ് ഏറ്റവും കൂടുതൽ വവ്വാൽ ജഡങ്ങൾ കാണപ്പെടുന്നത്.
അത്യുഷ്ണത്തെ തുട൪ന്ന് സമീപത്തെ വിന്‍്റൺ പ്രവിശ്യയിൽ കംഗാരുക്കൾ, എമു, തത്ത തുടങ്ങിയവയും കൂട്ടമായി ചത്തൊടുങ്ങുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.