ഭൂമിക്ക് ഭീഷണിയാകുന്ന ചെറുഗ്രഹം കണ്ടത്തെി
text_fields വാഷിങ്ടൺ: വരുംകാലത്ത് ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ക്ഷുദ്രഗ്രഹത്തെ കണ്ടത്തെിയതായി യു.എസ് ബഹിരാകാശ ഗവേഷണകേന്ദ്രം നാസ. നാസയുടെ നിയോ വൈസ് ബഹിരാകാശ പേടകത്തിൻെറ സ൪വേയിലാണ് 2013 വൈ.പി.139-എന്ന് പേരിട്ടിരിക്കുന്ന ചെറുഗ്രഹത്തെ കണ്ടത്തെിയത്.
ഭൂമിയിൽനനിന്ന് 4.3 കോടി കിലോമീറ്റ൪ അകലെയായാണ് ക്ഷുദ്രഗ്രഹത്തിൻെറ സ്ഥാനം. 650 മീറ്റ൪ വ്യാസമുള്ള ഈ ചെറു ഗ്രഹം കൽക്കരിപോലെ കറുത്തതാണ്. ഭൂമിക്ക് അപകടകാരിയാണ് വൈ.പി.139 എന്നാണ് നാസയുടെ വിലയിരുത്തൽ. അടുത്ത 100 വ൪ഷത്തേക്ക് ഭൂമിക്ക് ഭയക്കേണ്ടതില്ല.
എന്നാൽ, വിദൂരഭാവിയിൽ ക്ഷുദ്രഗ്രഹം ഭൂമിയുടെ 4,90,000 കിലോമീറ്റ൪വരെ അടുത്തത്തെിയേക്കാം. അതുകൊണ്ട് ചെറുഗ്രഹത്തിൻെറ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് നാസാ ശാസ്ത്രജ്ഞ൪ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.