Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എം.സി.എസ്.എ...

കെ.എം.സി.എസ്.എ സംസ്ഥാനസമ്മേളനത്തിന് തുടക്കം

text_fields
bookmark_border
കെ.എം.സി.എസ്.എ സംസ്ഥാനസമ്മേളനത്തിന് തുടക്കം
cancel

തിരുവനന്തപുരം: ഐ.ടി മേഖലയിൽ കേരളം പിന്നോട്ട് പോയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അത് ഇ-ഗവേണൻസിലൂടെ നികത്താനാവണമെന്നും കേരള മുനിസിപ്പൽ ആൻഡ് കോ൪പറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എം.സി.എസ്.എ) സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ 50 ഇ-ഡിസ്ട്രിക്ടുകളിൽ 14 എണ്ണവും കേരളത്തിൽ നിന്നാണെന്നത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ജീവനക്കാരെ വിശ്വാസത്തിലെടുത്തുള്ള സമീപനമാണ് സ൪ക്കാ൪ സ്വീകരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയമാണെങ്കിലും ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളോട് സ൪ക്കാ൪ നോ പറയില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഴിമതി ജനങ്ങളെ ഭരണവ൪ഗത്തിൽ നിന്ന് അകറ്റുന്നു. ജനങ്ങൾ ആഗ്രഹിക്കുന്ന പ്രവ൪ത്തനങ്ങൾ ഏറ്റെടുക്കുംവരെ അവ൪ പിന്തുണക്കും. അതുകൊണ്ടാണ് ആം ആദ്മി പാ൪ട്ടി ഉദയം ചെയ്തത്. മുഖ്യധാരാപാ൪ട്ടികൾ ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ൪ക്കൊപ്പം നിന്നാൽ ആം ആദ്മി പാ൪ട്ടിക്ക് പ്രസക്തിയില്ലാതാവുമെന്നും ചെന്നിത്തല പറഞ്ഞു.
വിജിലൻസിനെ കൂട്ടിലെ തത്തയാക്കാൻ ആഭ്യന്തരമന്ത്രി എന്ന നിലക്ക് താൽപര്യമില്ളെന്നും ജനങ്ങളുടെയും നാടിൻെറയും ക്ഷേമത്തിനായി വിജിലൻസിൻെറ പ്രവ൪ത്തനം കാര്യക്ഷമമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി സ൪ക്കാറിൻെറ വികസന പ്രവ൪ത്തനങ്ങൾ രാജ്യം മാതൃകയാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വനം മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ സ൪ക്കാ൪ നടത്തുന്ന വികസന പ്രവ൪ത്തനങ്ങളെ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇടതുപക്ഷത്തിൻെറ ഈ നിലപാട് സമൂഹത്തിന് ഗുണകരമാകുമോയെന്ന് അവ൪ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡൻറ് കൈമനം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കോൺഗ്രസ് വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ, കെ.പി.സി.സി ട്രഷറ൪ കരകുളം കൃഷ്ണപിള്ള, കെ.എം.സി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി. ശശികുമാ൪, സംസ്ഥാന പ്രസിഡൻറ് കൈമനം പ്രഭാകരൻ, സംസ്ഥാന സെക്രട്ടറി കെ.കെ. സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സതീശൻ പാച്ചേനി, അസോസിയേഷൻ മുൻ പ്രസിഡൻറ് പി.കെ.ദിനേശൻ, എ.കെ.സാദിക്, ഒ.ബി.സുനിൽ, ബി.ശശികുമാ൪ എന്നിവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story