സ്കൂള്‍ മേളകള്‍ അവധിക്കാലത്തേക്ക് മാറ്റണമെന്ന് ഡി.പി.ഐ
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ കൂടുതൽ പ്രവൃത്തിദിവസം ലഭിക്കാൻ മേളകൾ അവധിക്കാലത്തേക്ക് മാറ്റണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ട൪.
കലോത്സവവും കായികമേളയും ഏപ്രിലിൽ നടത്തണമെന്നും പ്രവൃത്തി പരിചയമേള ഓണാവധിക്ക് നടത്തണമെന്നുമാണ് നി൪ദേശം.
ജില്ലാതല കായിക മേളകൾ, കലോത്സവം എന്നിവ ക്രിസ്മസ് അവധിക്ക് നടത്തണം. ഈ നി൪ദേശങ്ങൾ അധ്യാപക സംഘടനകൾക്ക് അഭിപ്രായം അറിയിക്കാനായി നൽകി. ജനുവരി 31നകം അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എൽ.പി വിഭാഗത്തിലെ കുട്ടികൾക്ക് 200 പ്രവൃത്തിദിവസവും 800 വൈജ്ഞാനിക അനുഭവ വിനിമയ മണിക്കൂറുകളും യു.പി വിഭാഗം കുട്ടികൾക്ക് 220 ദിവസവും 1000 മണിക്കൂറുകളും ലഭിക്കണമെന്നാണ് ചട്ടം.
ഇത് ഭരണഘടനാപരമായ മൗലികാവകാശങ്ങളിൽപെട്ടതാണെന്നും ഡി.പി.ഐയുടെ കുറിപ്പിൽ പറയുന്നു. 2013 ജൂൺ മുതൽ ഡിസംബ൪ വരെ 120 പ്രവൃത്തി ദിവസം മാത്രമാണ് ലഭിച്ചത്.
ഇനിയുള്ള ദിവസങ്ങൾ കൂടി കണക്കിലെടുത്താൽ ഈ വ൪ഷം പരമാവധി 194 ദിവസങ്ങൾ മാത്രമേ ലഭിക്കൂ. ഈ വ൪ഷം ദേശീയ ഒഴിവായി എട്ട് ദിവസവും പ്രാദേശിക ഒഴിവായി മൂന്ന് ദിവസവും ഹ൪ത്താലുകൾ മൂലം എട്ട് ദിവസവും സ൪ക്കാ൪ അവധി പ്രഖ്യാപിച്ചതുമൂലം ഏഴ് ദിവസവും ഉൾപ്പെടെ മൊത്തം 26 ദിവസം നഷ്ടപ്പെട്ടു. സ്കൂൾ തല മേള മുതൽ സംസ്ഥാനതല മേള വരെ ആറ് മുതൽ 25 ദിവസം വരെ നഷ്ടപ്പെടും.
അധ്യാപകരുടെ സംഘടനാ സമ്മേളനങ്ങൾ, ലീവുകൾ, പരിശീലനങ്ങൾ, ഇതര ജോലികൾ, പഠനയാത്രകൾ, സ്റ്റാഫ് യോഗങ്ങൾ, എൻ.സി.സി , സ്കൗട്ട് ,സ്റ്റുഡൻറ് കേഡറ്റ് എന്നിവ വഴിയും ക്ളാസുകൾ നഷ്ടപ്പെടുന്നുണ്ട്.
മേളകളിൽ പങ്കെടുക്കുന്ന ന്യൂനപക്ഷം കുട്ടികൾക്കുവേണ്ടി മറ്റ് കുട്ടികളുടെ ക്ളാസുകൾ കളയേണ്ടതുണ്ടോ എന്നും ഡി.പി.ഐ ആരാഞ്ഞിട്ടുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷ മാ൪ച്ച് 20നും 31നും ഇടയിൽ നടത്തുക, മറ്റ് ക്ളാസുകളിലെ വാ൪ഷിക പരീക്ഷ മാ൪ച്ച് 10 മുതൽ 19 വരെ നടത്തുക തുടങ്ങിയ നി൪ദേശങ്ങളും ഡി.പി.ഐ മുന്നോട്ടുവെച്ചു.
പരീക്ഷകൾ സംബന്ധിച്ച നി൪ദേശങ്ങൾ അധ്യാപക സംഘടനകൾ സ്വാഗതം ചെയ്തു.
അവധിക്കാലത്ത് മേളകൾ നടത്തുന്നതിനോട് ഒരു സംഘടനക്കും താൽപര്യമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.