തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് തുടങ്ങുന്നു
text_fieldsതിരുവനന്തപുരം: മൂന്നു മാസത്തിനകം തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റ് പ്രവ൪ത്തനമാരംഭിക്കും. ആദ്യമായാണ് ഗൾഫ്രാജ്യത്തിൻെറ കോൺസുലേറ്റ് കേരളത്തിൽ ആരംഭിക്കുന്നത്.
ഹോട്ടൽ താജ് വിവാൻറയിൽ യു.എ.ഇ എംബസി സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യയിലെ യു.എ.ഇ അംബാസഡ൪ മുഹമ്മദ് സുൽത്താൻ അബ്ദുല്ല അൽ ഒവാസിസാണ് പ്രഖ്യാപനം നടത്തിയത്.
മലയാളികളാണ് യു.എ.ഇയുടെ സാമ്പത്തികനേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ കോൺസുലേറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് മുഖ്യാതിഥിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വല്ലാ൪പാടം തുറമുഖപദ്ധതി, സ്മാ൪ട്ട്സിറ്റി തുടങ്ങിയ കേരളത്തിൻെറ സ്വപ്ന പദ്ധതികൾക്ക് പിന്നിൽ പ്രവ൪ത്തിക്കുന്നത് ദുബൈ ആസ്ഥാനമായ കമ്പനികളാണ്. കേരളത്തിൽ കോൺസുലേറ്റ് ആരംഭിക്കാനുള്ള നി൪ദേശം വ൪ഷങ്ങൾക്ക് മുമ്പാണ് സമ൪പ്പിക്കപ്പെട്ടത്. എന്നാൽ, ഇപ്പോൾ അവരുടെ ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കുകയാണുണ്ടായതെന്ന് കേന്ദ്ര സഹമന്ത്രി ശശി തരൂ൪ പറഞ്ഞു. ശ്രീലങ്കൻ കോൺസുലേറ്റും മാസങ്ങൾക്കുള്ളിൽ തിരുവനന്തപുരത്ത് ആരംഭിക്കും. നിരവധി വിദേശ രാജ്യങ്ങളുടെ കോൺസലേറ്റുകൾ കേരളത്തിലേക്ക് എത്തുമെന്നും നോ൪ക്ക മന്ത്രി കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു.
യു.എ.ഇയിലെ മലയാളികൾക്ക് സഹായകമാകുന്ന തീരുമാനമാണിതെന്നും കോൺസുലേറ്റ് ആരംഭിക്കുന്നതോടെ നിക്ഷേപകാര്യങ്ങൾ നിരീക്ഷിക്കാനും യു.എ.ഇക്ക് സാധിക്കുമെന്ന് നോ൪ക്ക വൈസ് ചെയ൪മാൻ എം.എ. യൂസഫലി പറഞ്ഞു.
കേരളാ ചേംബ൪ ഓഫ് കോമേഴ്സ് പ്രതിനിധികളും മറ്റ് നിരവധി കേരളീയ വ്യവസായികളും നിക്ഷേപകരും ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.