സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ സ്ഥാനാരോഹണം നാളെ
text_fieldsകോട്ടയം: സി.എസ്.ഐ സഭാ ഡെപ്യൂട്ടി മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മൻ ചൊവ്വാഴ്ച സ്ഥാനമേൽക്കും.
രാവിലെ 11.30ന് വിജയവാഡ സെൻറ് പോൾസ് കത്തീഡ്രൽ ദേവാലയത്തിലാണ് സ്ഥാനാരോഹണ ചടങ്ങ്. നിലവിലെ മോഡറേറ്റ൪ ബിഷപ് ഡോ.ജി. ദേവകടാക്ഷം സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പുതിയ മോഡറേറ്റ൪ കൃഷ്ണ-ഗോദാവരി മഹായിടവക ബിഷപ് ഡോ.ജി. ദൈവാശി൪വാദം, ജനറൽ സെക്രട്ടറി രത്നാക൪ സദാനന്ദ, ട്രഷറ൪ അഡ്വ. റോബ൪ട്ട് ബ്രൂസ് എന്നിവരും ബിഷപ്പിനൊപ്പം ചുമതലയേൽക്കും. സി.എസ്.ഐ യുവജനപ്രസ്ഥാനത്തിൻെറ നേതൃത്വത്തിലൂടെ പ്രവ൪ത്തനങ്ങൾക്ക് തുടക്കമിട്ട തോമസ് കെ. ഉമ്മൻ, വൈദികനായ ശേഷം മിഷണറി പ്രവ൪ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വാറങ്കൽ, ഭിലായ്, കോയമ്പത്തൂ൪, ഭോപാൽ എന്നിവിടങ്ങളിലും നക്സൽ സ്വാധീന മേഖലകളിലും മിഷണറിയായി പ്രവ൪ത്തിച്ചു.
കേരള ക്രൈസ്തവ മദ്യവ൪ജന സമിതി പ്രസിഡൻറും നിലക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് സെക്രട്ടറിയും സി.എസ്.ഐ സഭ പരിസ്ഥിതി വിഭാഗം ചെയ൪മാനുമാണ്. ഭാര്യ: ഡോ. സൂസൻ തോമസ്. മക്കൾ: സോണി തോമസ്, സാൻറിന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.