മദ്യപാനികളുടെ മയ്യിത്ത് നമസ്കാരം നടത്തില്ളെന്ന് ഇമാമുമാര്‍
text_fieldsപട്ന: മദ്യപാനികളുടെ മയ്യിത്ത് നമസ്കാരം നടത്തില്ളെന്ന് ബിഹാറിലെ നളന്ദ ജില്ലയിലെ മുസ്ലിം ഇമാമുമാ൪ തീരുമാനിച്ചു. നേരത്തേ, സ്ത്രീധനം വാങ്ങുന്ന വിവാഹങ്ങൾക്ക് കാ൪മികത്വം വഹിക്കില്ളെന്ന് ഇമാമുമാരുടെ യോഗം തീരുമാനിച്ചിരുന്നു.
മയ്യിത്ത് നമസ്കാരം നടത്തില്ളെന്ന തീരുമാനം മദ്യപിക്കരുതെന്ന സന്ദേശം ശക്തമായി നൽകുന്നതാണെന്ന് ഹാഫിസ് മൗലാന മഹ്തബ് അലം മുഖ്ദുമി വ്യക്തമാക്കി.
നളന്ദ ജില്ലാ ആസ്ഥാനത്തെ ബിഹാ൪ ഷെരീഫിലെ അൻജുമാൻ ഫൈസനെ മുസ്തഫ കമ്മിറ്റി യോഗത്തിൻെറ അധ്യക്ഷനായിരുന്നു അലം മുഖ്ദുമി. ആദ്യം മദ്യപാനികളെ സാമൂഹികമായി ബഹിഷ്കരിക്കാനാണ് ആഹ്വാനം. ഇതിലൂടെ വ൪ധിച്ചുവരുന്ന മദ്യോപയോഗം തടയാനായില്ളെങ്കിൽ മയ്യിത്ത് നമസ്കാരം പോലുള്ള ചടങ്ങുകളിൽനിന്ന് ഇമാമുമാ൪ വിട്ടുനിൽക്കും.
മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം പേരും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അലം മുഖ്ദുമി അവകാശപ്പെട്ടു.
നളന്ദയിൽ തീരുമാനം വിജയകരമായി നടപ്പായാൽ മറ്റു ജില്ലകളിലെ ഇമാമുമാരോടും ഈ പാത പിന്തുടരാൻ അഭ്യ൪ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.