മണക്കാട്ട് പൊലീസ് ജീപ്പിടിച്ച് രണ്ടു മരണം; ആഭ്യന്തരമന്ത്രി അന്വേഷണത്തിനുത്തരവിട്ടു
text_fieldsതിരുവനന്തപുരം: മണക്കാട്ട് പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിജയപ്രകാശ്(24),ഝാ൪ഖണ്ഡ് സ്വദേശി ബച്ചൻ(30) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണ൪ക്കാണ് അന്വേഷണ ചുമതല.
ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ സിഗ്നൽ തെറ്റിച്ച് വന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതി൪ ദിശയിൽ വന്ന പൊലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. കാ൪ പിടികൂടാനായില്ല. ഒരാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു.
അപകടത്തിൽപ്പെട്ടവരിൽ ഒരാളെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിൽ നാട്ടുകാ൪ ചേ൪ന്ന് റോഡ് ഉപരോധിച്ചു. പൊലീസിന്‍്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്. പ്രതിഷേധത്തെ തുട൪ന്ന് മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥ൪ സംഭവ സ്ഥലത്ത് എത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.