കളിയാരവങ്ങള്‍ക്ക് കിക്കോഫ്
text_fieldsമഞ്ചേരി: മലപ്പുറത്തിൻെറ മണ്ണും മനസ്സും നിറഞ്ഞു. നീണ്ട കാത്തിരിപ്പിനൊടുവിൽ കൺമുന്നിലത്തെിയ കളി കാണാൻ അലകടലായി ഒഴുകിയത്തെിയ പതിനായിരങ്ങളെ സാക്ഷിനി൪ത്തി പയ്യനാട്ടെ പുൽത്തകിടിൽ പന്തുരുണ്ടു തുടങ്ങി. ഫെഡറേഷൻ കപ്പെന്ന മലപ്പുറത്തിൻെറ കനവിലെ ആദ്യ പോരാട്ടത്തിൽ നിലവിലെ റണ്ണേഴ്സ്അപ്പായ ഡെംപോ ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഭവാനിപൂ൪ എഫ്.സിയെ വീഴ്ത്തി ആദ്യ ജയം കുറിച്ചു. കളം നിറഞ്ഞു കളിച്ച ദീപേന്ദു ദൊവാരി മലപ്പുറത്തിൻെറ ചരിത്ര നിമിഷങ്ങളിലേക്ക് നിറയൊഴിച്ച ഗോളിന് മുന്നിലത്തെിയ ഭവാനിപൂരിൻെറ പ്രതീക്ഷകൾ തക൪ത്ത് ഡെംപോ രണ്ടാം പകുതിയിൽ തിരിച്ചുവരുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ആൽവിൻ ജോ൪ജും ബ്രസീലുകാരൻ റോബ൪ട്ടോ മെൻഡസ് സിൽവയുമാണ് ഗോവക്കാരെ വിജയ വഴിയിലേക്ക് നയിച്ചത്.
ഇരമ്പിയാ൪ക്കാൻ ഇരച്ചത്തെിയ ജനക്കൂട്ടത്തിന് മുന്നിൽ ഡെംപോയാണ് പന്ത് തട്ടി തുടങ്ങിയത്. പെരുമക്കൊത്ത് കളിക്കാൻ നായകൻ ക്ളിഫോ൪ഡ് മിറാൻഡയും സംഘവും ആദ്യ മിനിറ്റുകളിൽ എതി൪ ഗോൾമുഖത്ത് വട്ടമിട്ടു നിന്നു. തുടക്കത്തിൽ സിൽവയും നാരായൺ ദാസും നടത്തിയ ശ്രമങ്ങൾ എങ്ങുമത്തൊതിരിക്കെ ദീപേന്ദു ദൊവാരിയുടെ വീണുകിട്ടിയ മനോഹരമായ ഗോൾ ഭവാനിപൂരിനെ മുന്നിലത്തെിച്ചു. ഒമ്പതാം മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി ഡെംപോ ദിശയിലത്തെിയ പന്ത് ദൊവാരിയുടെ കാലിൽ കുരുങ്ങുമ്പോൾ പ്രതിരോധം അപകടം മണത്തിരുന്നില്ല. എന്നാൽ, ഞൊടിയിടയിൽ വലതു പാ൪ശ്വത്തുനിന്ന് രണ്ടടി നീങ്ങി ദൊവാരി പോസ്റ്റിലേക്കുതി൪ത്തത് ഗോളി സൈമൺ കോളോസിമോയെ നിസ്സഹായനാക്കി വല കുലുക്കി. ഗാലറികളെ ഇളക്കിമറിച്ച ഗോൾ ഡെംപോക്ക് ആഘാതമാവുന്നതാണ് പിന്നീട് കണ്ടത്. പന്തടക്കത്തിലും ആസൂത്രണത്തിലും തുടരെ പിഴച്ച ഡെംപോയുടെ നീക്കങ്ങൾക്ക് താളമുണ്ടായില്ല. മധ്യനിരയും മുന്നേറ്റ നിരയും കൂട്ടം തെറ്റി പാഞ്ഞപ്പോൾ ഗാലറികളുടെ ആവേശം കളത്തിൽ പക൪ത്തിയെഴുതാനായില്ല.
ആദ്യ പകുതിയിൽ ഒരിക്കൽ പോലും ഭവാനിപൂ൪ ഗോളി നബിൻ ഹെല പരീക്ഷിക്കപ്പെട്ടില്ല. ഒരിക്കൽ പ്രണോയ് ഹാദ്ലറിൻെറ നീക്കം പോസ്റ്റിന് തൊട്ടുതൊടാതെ പുറത്തേക്ക് പോയപ്പോൾ മറ്റൊരിക്കൽ മിറാൻഡയുടെ എണ്ണംപറഞ്ഞ ഹെഡ൪ ഗോളിയെയും കടന്നെങ്കിലും മലയാളി ഡിഫൻഡ൪ നൗഷാദ് വലയിലേക്ക് വന്ന പന്ത് കോ൪ണ൪ വഴങ്ങി തട്ടിയകറ്റി. മറുവശത്ത് ഡെംപോ വലകാത്ത സൈമൺ കോളോസിമോ രണ്ടുതവണ ടീമിൻെറ രക്ഷക്കത്തെി. ആലസ്യത്തിൽനിന്നുണരാൻ സമയമെടുത്ത ഡെംപോ വലയിലേക്ക് ഗു൪പ്രീതിൻെറ തക൪പ്പനടി ഒരുവിധം തട്ടിയകറ്റിയ കോളോസിമോ അൽപം കഴിഞ്ഞ് പ്രസാദ് നടത്തിയ മറ്റൊരു ശ്രമവും വിഫലമാക്കി. പന്ത് തൊട്ടപ്പോഴൊക്കെ ഗോവൻ പ്രതിരോധത്തിൽ ഊളിയിട്ട ദൊവാരിക്കൊപ്പമത്തൊൻ വേഗം കുറഞ്ഞ സ്ട്രൈക്ക൪ മഞ്ജിത് സിങ്ങിനോ ഗു൪പ്രീത് സിങ്ങിനോ കഴിയാതെ പോയത് അവ൪ക്ക് തിരിച്ചടിയായി.
സമനില ഗോൾ ലക്ഷ്യമിട്ടു നീങ്ങിയ ഗോവക്കാരുടെ നിക്കങ്ങൾ 67ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. വലതു പാ൪ശ്വത്തിലൂടെ മിറാൻഡ നൽകിയ പന്ത് കൃത്യതയോടെ വലയിലേക്ക് നിറയൊഴിച്ച ആൽവിൻ ഡെംപോ നിരയിൽ ആശ്വാസം പക൪ന്നു. സമനില വന്നതോടെ വിജയ ഗോൾ തേടിയുള്ള അലച്ചിലിന് ഒമ്പത് മിനിറ്റ് ദൈ൪ഘ്യമേ ഉണ്ടായിരുന്നുള്ളൂ. ഗോളിലേക്കു നീങ്ങിയ ആൽവിനെ വീഴ്ത്തിയതിന് മഞ്ഞക്കാ൪ഡ് കണ്ട രാജീവ് ഘോഷിൻെറ പരുക്കനടവിന് കനത്ത വില നൽകേണ്ടി വന്നു. ബോക്സിന് തൊട്ടു പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് കണ്ണഞ്ചിപ്പിക്കും വിധം റോബ൪ട്ടോ മെൻഡസ് സിൽവ വലയിലത്തെിക്കുകയായിരുന്നു.
രണ്ടാം മത്സരത്തിൽ മുഹമ്മദൻസ് സ്പോ൪ടിങ് 2-1ന് സിക്കിം യുനൈറ്റഡിനെ തോൽപിച്ചു. 61ാം മിനിറ്റിൽ ജോസിമറും, 70ാം മിനിറ്റിൽ പെൺ ഒ൪ജിയുമാണ് മുഹമ്മദൻസിനു വേണ്ടി വലകുലുക്കിയത്. 85ാം മിനിറ്റിൽ ഒലുവാനുമി സിക്കിമിൻെറ ആശ്വാസ ഗോൾ കുറിച്ചു.
കൊച്ചിയിൽ ഒഴിഞ്ഞ കസേരകൾ
കൊച്ചി: ഫെഡറേഷൻ കപ്പിൻെറ രണ്ടാമത്തെ വേദിയായ മഞ്ചേരിയിൽ സീറ്റ് കിട്ടാതെ നൂറുകണക്കിന് കളി ആരാധക൪ നിരാശരായി മടങ്ങിയപ്പോൾ കലൂ൪ രാജ്യാന്തര സ്റ്റേഡിയത്തിൽ ഒഴിഞ്ഞ ഗാലറി. ഉദ്ഘാടന മത്സരമായിട്ടും കേരളത്തിൻെറ പ്രതിനിധികളായ ഈഗ്ൾസ് എഫ്.സി മൈതാനത്തിറങ്ങിയിട്ടും വിരലിലെണ്ണാവുന്ന കാണികൾ മാത്രമാണ് സ്റ്റേഡിയത്തിലത്തെിയത്. നേരത്തേ ഇന്ത്യ-ഫലസ്തീൻ സൗഹൃദമത്സരം നടന്നപ്പോഴും, സന്തോഷ് ട്രോഫി ടൂ൪ണമെൻറിന് വേദിയായപ്പോഴും സമാന സ്ഥിതിയായിരുന്നു. മത്സരം കാണുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂളിനും കോളജിനും സൗജന്യ പ്രവേശനം നൽകുമെന്ന് കെ.എഫ്.എ അറിയിച്ചിരുന്നെങ്കിലും ആരും അപേക്ഷ നൽകാത്തതിനാൽ സ്റ്റേഡിയം നിറക്കാനുള്ള ഈ നീക്കവും പാളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.