നാടെങ്ങും നബിദിനാഘോഷം
text_fieldsമുക്കം: ഘോഷയാത്ര, മൗലിദ് പാരായണം, അന്നദാനം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെ നാടെങ്ങും നബിദിനം ആഘോഷിച്ചു. മദ്റസകളിൽ വിദ്യാ൪ഥികളുടെ കലാസാഹിത്യ പ്രകടനങ്ങളും അരങ്ങേറി.
കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്റസയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷം ടി.പി. മുഹമ്മദ് ശരീഫ് അൻവരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് ഡോ. എൻ.എം. അബ്ദുൽമജീദ് അധ്യക്ഷത വഹിച്ചു. യു.പി.സി മുഹമ്മദ് മുസ്ലിയാ൪ പ്രഭാഷണം നടത്തി. നടുക്കണ്ടി അബൂബക്ക൪, ചാലിൽ ബീരാൻകുട്ടി ഹാജി എന്നിവ൪ യഥാക്രമം സ൪ട്ടിഫിക്കറ്റും സമ്മാനവും വിതരണം നടത്തി. ഇ.കെ. മമ്മദ് ഹാജി കാഷ് അവാ൪ഡുദാനം നടത്തി.
മുക്കം വല്ലത്തായ്പാറയിൽ സിറാതുൽ മുസ്തഖീം മദ്റസയിൽ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡൻറ് ഉമ൪ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.
മുക്കം മുരിങ്ങംപുറായിൽ പുല൪ച്ചെ അഞ്ചിന് മൗലിദ് പാരായണത്തോടെ നബിദിനം ആഘോഷിച്ചു. സുൽഫിക്ക൪ സഖാഫി, ആരിഫ് ലത്തീഫി, സുലൈമാൻ സഖാഫി, മുനവ്വി൪ നഹീലി തുടങ്ങിയവ൪ മൗലിദ് പാരായണത്തിനും ഉമ൪ ഫാറൂഖ്, എ.ടി. ആലിക്കുട്ടി, എൻ.ടി. സമദ് ഹാജി, ഒ. ഫസൽ, പി.ടി. സാബി൪ തുടങ്ങിയവ൪ ഘോഷയാത്രക്കും നേതൃത്വം നൽകി.
മുക്കം പൂളപ്പൊയിൽ, മാങ്ങാപൊയിൽ, മുണ്ടുപാറ സംയുക്ത സുന്നി മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. മുക്കം നീലേശ്വരം സുന്നി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക് എൻ.കെ. മുഹമ്മദ് ഹാജി, ടി.ടി. കബീ൪, പി.സി. റിയാസ് തുടങ്ങിയവ൪ നേതൃത്വം നൽകി.
പൂളപ്പൊയിൽ നൂറുൽ ഇസ്ലാം സുന്നി മദ്റസയിൽ സെയ്തലവി സഖാഫി, ജലീൽ സഖാഫി കണ്ണൂ൪ തുടങ്ങിയവരും മാങ്ങാപ്പൊയിൽ മഹല്ല്, മിഫ്താഹുൽ ഹുദാ മദ്റസ കമ്മിറ്റികൾ സംഘടിപ്പിച്ച നബിദിനാഘോഷത്തിന് സി.പി. റഹീം ഹാജി, കെ.പി. ഉമ്മ൪ ഹാജി, കെ.പി. അബു മാസ്റ്റ൪ എന്നിവരും തൂങ്ങുംപുറത്ത് ഹനീഫ അഹ്സനി, ആ൪.കെ. മുഹമ്മദ് സഖാഫി തുടങ്ങിയവരും നേതൃത്വം നൽകി.
കാതിയോട് അൽമദ്റസത്തുസുന്നിയ്യ, അഗസ്ത്യൻമുഴി സുന്നി മഹല്ല് കമ്മിറ്റി, മുക്കം പഞ്ചായത്ത് എസ്.എസ്.എഫ് കമ്മിറ്റി തുടങ്ങിയവ നബിദിനം ആഘോഷിച്ചു. ആനയാംകുന്ന് പാഴൂ൪ തോട്ടം മഹല്ല് നുസ്റത്തുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും നടന്നു. വി. അബ്ദു പതാക ഉയ൪ത്തി. സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
നൂറുൽഹുദാ മദ്റസയിൽ നടന്ന നബിദിനാഘോഷ പരിപാടികൾക്ക് അബ്ദുറഹ്മാൻ ഫൈസി പൊന്മള, കെ. ബഷീ൪, വി.എം. ഉസ്സൻകുട്ടി മാസ്റ്റ൪ തുടങ്ങിയവ൪ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.