പരിമിതികളില്‍ തടയുന്ന വികസനം
text_fieldsസമഗ്ര മാസ്റ്റ൪ പ്ളാനില്ലാത്തതും പ്രവ൪ത്തനങ്ങളിലെ ഏകോപനമില്ലായ്മയുമാണ് കനാലിനെ വീണ്ടും മാലിന്യത്തൊട്ടിയാക്കുന്നത്. ഫണ്ട് കിട്ടുമ്പോൾ ഏതെങ്കിലും ഭാഗത്ത് അൽപം പ്രവൃത്തി എന്നതിൽ കവിഞ്ഞ് ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ ആസൂത്രണത്തോടെയുള്ള പ്രവ൪ത്തനം കനാലിൻെറ കാര്യത്തിൽ ഉണ്ടാവുന്നില്ല. 11.22 കോടിയാണ് കനാൽ നവീകരണത്തിന് ഇതുവരെ ചെലവഴിച്ചത്. 2009ൽ സി.ഡബ്ള്യൂ.ആ൪.ഡി.എം ചെലവഴിച്ച 60 ലക്ഷത്തോളം രൂപ ഇതിന് പുറമെയാണ്. ജലസേചനവകുപ്പ്, സി.ഡി.എ, ടൂറിസം വകുപ്പ്, ഐ.എം.എ, സി.ഡബ്ള്യൂ.ആ൪.ഡി.എം, കോ൪പറേഷൻ, മലിനീകരണ നിയന്ത്രണബോ൪ഡ്, പൊതുമരാമത്ത് എന്നീ സ൪ക്കാ൪ വകുപ്പുകളാണ് കനാൽ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും നടപടിയെടുക്കേണ്ടത്. എന്നാൽ, ഇവ തമ്മിൽ ഏകോപിച്ച പ്രവ൪ത്തനം ഇല്ല. ഈ വകുപ്പുകൾക്ക് പുറമെ 42 റെസിഡൻറ്സ് അസോസിയേഷനുകൾ, സമീപത്തെ അഞ്ച് ഹോസ്പിറ്റലുകൾ എന്നിവ ചേ൪ന്നുള്ള കലക്ടറുടെ നേതൃത്വത്തിലുള്ള കനോലി കനാൽ വികസന സമിതിയാണ് ഇതു സംബന്ധിച്ച പ്രവ൪ത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എന്നാൽ, ഇത് സ്വയാധികാരമുള്ള ഒന്നല്ലാത്തതിനാൽ ഫലമില്ലാതാവുകയാണ്. സ൪ക്കാ൪ വകുപ്പുകൾ തമ്മിലെ വടംവലികളും ചുവപ്പുനാടകളും നവീകരണം വൈകാൻ ഇടയാക്കുന്നു. കനാൽ കോഴിക്കോട്ടാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഇതുസംബന്ധമായ ഏതു കാര്യത്തിനും കൊല്ലത്തെ സംസ്ഥാന ജലപാതയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചെറിയ കാര്യങ്ങൾക്കു പോലും ഫയലുകൾ വൈകുന്നു. ഏറ്റവും അവസാനം ലഭിച്ച നാലരക്കോടി അനുവദിച്ചിട്ട് മൂന്നു വ൪ഷം പിന്നിട്ടു. കനോലി കനാൽ നവീകരണ തീരുമാനമെടുക്കാനുള്ള അവകാശം ഇവിടത്തെ ജലസേചന വകുപ്പിന് നൽകണമെന്ന നി൪ദേശം ഇപ്പോഴും പ്രാവ൪ത്തികമായിട്ടില്ല. കനാൽ കൈയേറ്റമാണ് മറ്റൊരു പ്രശ്നം. ചിലയിടങ്ങളിൽ സ൪വേക്കല്ലു പോലും പിഴുതെടുത്ത അനുഭവമുണ്ട്.
ആറു മുതൽ 25 മീറ്ററാണ് കനാലിൻെറ ശരാശരി വീതി. എന്നാൽ, ദേശീയ ജലപാതക്കുവേണ്ട ഏറ്റവും കുറഞ്ഞ വീതി 32 മീറ്ററാണ്. സംസ്ഥാന ജലപാതക്ക് വേണ്ടത് 14 മീറ്ററും. ഇത് കാരണം ഇവ രണ്ടിനും കനാൽ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. രണ്ടര മീറ്റ൪ ആഴം വേണമെങ്കിലും ഇപ്പോഴുള്ള ശരാശരി ആഴം അരമീറ്റ൪ മുതൽ ഒന്നരമീറ്റ൪ വരെയാണ്.
ചാലപ്പുറം- അരയിടത്തുപാലം ഭാഗത്ത് വീതി 20 മീറ്ററാണ്. ആഴം 1.50 മീറ്ററും. അരയിടത്തുപാലം- എരഞ്ഞിപ്പാലം ഭാഗത്ത് 25 മീറ്റ൪ വീതിയുണ്ട്. ഒന്നു മുതൽ രണ്ടു വരെയാണ് ശരാശരി ആഴം.
എരഞ്ഞിപ്പാലം- കുണ്ടുപറമ്പ് പാലം ഭാഗത്ത് ശരാശരി ആറു മുതൽ 12 മീറ്ററാണ് വീതി. കനാലിൻെറ ഏറ്റവും വീതി കുറഞ്ഞ ഭാഗം ഇതാണ്. എരഞ്ഞിപ്പാലത്ത് ആഴം ഒരു മീറ്ററും കുണ്ടുപറമ്പ് പാലത്തിന് സമീപം 0.80 മീറ്ററുമാണ്. കുണ്ടുപറമ്പ്- എലത്തൂ൪ ഭാഗത്ത് 15 മീറ്റ൪ വീതിയും ഒന്നര മീറ്റ൪ ആഴവുമാണുള്ളത്. സമീപപ്രദേശങ്ങളിലെ ജനസാന്ദ്രത, രണ്ടു ഭാഗത്തും സ്ഥാപിച്ച സംരക്ഷണ സംവിധാനങ്ങൾ, കനാൽ കരകളിലെ ചെറുകിട വ്യവസായ യൂനിറ്റുകൾ എന്നിവയാണ് വീതിക്കുറവിനുള്ള കാരണങ്ങൾ.
കനോലി കനാലിൻെറ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇപ്പോഴുള്ള വീതിയിൽ വൺവേ സംവിധാനത്തിൽ ജലഗതാഗതമൊരുക്കാനുള്ള പ്രവൃത്തിക്ക് അംഗീകാരം നൽകണമെന്ന് ജലസേചന വകുപ്പ് ഉന്നതാധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വീതി കുറഞ്ഞ ഭാഗം കുണ്ടുപറമ്പാണ്. ഇവിടെ ടണൽ നി൪മിച്ച് വീതി കൂട്ടി പ്രശ്നം പരിഹരിക്കണം. എന്നാൽ, ഇതിന് അംഗീകാരമായിട്ടില്ല.
പാലങ്ങളുടെ ഉയരക്കുറവാണ് മറ്റൊരു പ്രശ്നം. ഏഴു മീറ്റ൪ ഉയരമാണ് മേൽപാലങ്ങൾക്ക് വേണ്ടത്. എന്നാൽ, പലതിനും ഈ ഉയരമില്ല. ഇതുകാരണം 22 പാലങ്ങൾ മാറ്റിപ്പണിയേണ്ടതുണ്ട്. മൂരിയാട് 3.6, അരയിടത്തുപാലം 3.8, എരഞ്ഞിപ്പാലം 1.5, കാരപ്പറമ്പ് 3.8, പുതിയറ പാലം 0.8 കുണ്ടുപറമ്പ് 5.6, എരഞ്ഞിക്കൽ പഴയ പാലം 2.3, എരഞ്ഞിക്കൽ പുതിയത് 3.6, കല്ലുത്താൻ കടവ് 5.7 എന്നിങ്ങനെയാണ് പ്രധാന പാലങ്ങളുടെ ഉയരം.
പുതിയറ പാലത്തിനാണ് ഏറ്റവും ഉയരക്കുറവ്. പാലം ഏഴു മീറ്റ൪ ഉയ൪ത്തിയാലേ ഗതാഗതം സാധ്യമാവൂ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആ൪കിടെക്ട്സ് സമ൪പ്പിച്ച ടൂറിസം പദ്ധതിക്ക് 200 കോടിയാണ് കണക്കാക്കിയിരുന്നത്. ഇതടക്കം പദ്ധതിക്ക് ആകെ 1730 കോടിയാണ് നേരത്തേ കണക്കാക്കിയത്.
എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ കനാലിൻെറ മൊത്തം നവീകരണത്തിന് നാലായിരം കോടി രൂപയോളം വേണ്ടിവരുമെന്നാണ് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞത്. എന്നാൽ, നബാ൪ഡിൽനിന്ന് ലഭിച്ച 2.41 കോടി കൊണ്ട് സാധ്യമായ പ്രവൃത്തികൾ നടത്താനാണ് ഇപ്പോഴത്തെ ശ്രമം.
( അവസാനിച്ചു)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.