‘ആപ്’ സര്‍ക്കാര്‍ വെട്ടില്‍, മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഡൽഹി ആം ആദ്മി സ൪ക്കാറിലെ നിയമമന്ത്രി സോമനാഥ് ഭാരതി കേസിൽ തെളിവ് നശിപ്പിക്കാനും സാക്ഷിയെ സ്വാധീനിക്കാനും ശ്രമിച്ചെന്ന് ആരോപണം. അഭിഭാഷകനായ സോമനാഥ് നേരത്തേ, സാമ്പത്തിക ക്രമക്കേട് കേസിൽ പ്രതിയായ പവൻകുമാ൪ എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂ൪ ഉദ്യോഗസ്ഥനുവേണ്ടി പട്യാല ഹൗസ് സി.ബി.ഐ കോടതിയിൽ ഹാജരായപ്പോഴാണ് സംഭവം. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയെ ഫോണിൽ വിളിച്ചു സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം. സാക്ഷി ഇക്കാര്യം കോടതിയിൽ അറിയിച്ചതിനെ തുട൪ന്ന് 2013ൽ സി.ബി.ഐ കോടതി ജഡ്ജി പൂനം ബാംബ സോമനാഥിൻെറ കക്ഷിയുടെ ജാമ്യം റദ്ദാക്കി. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് അധാ൪മികവും തെളിവ് നശിപ്പിക്കാനുള്ള ശ്രമവുമാണെന്ന് പ്രസ്തുത ഉത്തരവിൽ പറയുകയും ചെയ്തു.
ഇതുസംബന്ധിച്ച വാ൪ത്ത പുറത്തുവന്നതോടെ, പ്രതിപക്ഷമായ ബി.ജെ.പി സോമനാഥിൻെറ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നു. എ.എ.പിയുടെ തനിനിറം പുറത്തായെന്നും മന്ത്രി രാജിവെക്കണമെന്നും ബി.ജെ.പി നേതാക്കളായ വിജയ് ഗോയൽ, ഹ൪ഷ് വ൪ധൻ എന്നിവ൪ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ ഉയ൪ന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് എ.എ.പി സ൪ക്കാറിന് പുറം പിന്തുണ നൽകുന്ന കോൺഗ്രസും ആവശ്യപ്പെട്ടു. എന്നാൽ,
തനിക്കെതിരായ ആരോപണം നിഷേധിച്ച് മന്ത്രി സോമനാഥ് രംഗത്തത്തെി. താൻ തെറ്റൊന്നും ചെയ്തിട്ടില്ളെന്നും രാജിവെക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. നിയമമന്ത്രിയെ മുഖ്യമന്ത്രി കെജ്രിവാളും ന്യായീകരിച്ചു. 116 കോടിയുടെ ലെറ്റ൪ ഓഫ് ക്രെഡിറ്റുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുതി൪ന്ന ബാങ്ക് ഉദ്യോഗസ്ഥരെ രക്ഷിക്കുകയും ജൂനിയ൪ ക്ള൪ക്ക് മാത്രമായ പവൻകുമാറിനെ ബലിയാടാക്കുകയുമാണ് സി.ബി.ഐ ചെയ്തത്.
അയാളെ രക്ഷിക്കാൻ വേണ്ടി സോമനാഥ് നടത്തിയ ‘ഒളികാമറാ ഓപറേഷനാണ്’ തെളിവുനശിപ്പിക്കൽ ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടത്. ഇക്കാര്യത്തിൽ കോടതിക്ക് തെറ്റിയെന്നും കെജ്രിവാൾ പറഞ്ഞു.
അതേസമയം, അഴിമതിവിരുദ്ധ സമരത്തിലൂടെ അധികാരത്തിലേറിയ എ.എ.പി മന്ത്രിസഭയിലെ നിയമമന്ത്രി അഴിമതി കേസിൽ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥനുവേണ്ടി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചയാളാണെന്ന ആരോപണം പാ൪ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചു.
ജൂനിയ൪ ക്ള൪ക്കിന് മാത്രമായി വൻതുകയുടെ ക്രമക്കേട് ചെയ്യാനാകില്ളെന്നിരിക്കെ, കേസിൽ പവൻകുമാറിനെയും മറ്റൊരാളെയും മാത്രം പ്രതിയാക്കിയ സി.ബി.ഐ ബാങ്കിലെ ഉന്നതരെ രക്ഷിക്കുകയാണ് ചെയ്തത്. അത് തുറന്നുകാട്ടാനുള്ള ശ്രമമാണ് നടത്തിയത്. പ്രോസിക്യൂഷൻ സാക്ഷിയെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തിട്ടില്ളെന്നും സോമനാഥ് വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.