പശ്ചിമഘട്ടം: സഭാ മാസിക മന്ത്രിയോട് മാപ്പു പറഞ്ഞു
text_fieldsന്യൂഡൽഹി: കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശിനെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് മുഖലേഖനം പ്രസിദ്ധീകരിച്ച സീറോ മലബാ൪ സഭാ പ്രസിദ്ധീകരണമായ ‘ലെയ്റ്റി വോയ്സ്’ വിവാദ പരാമ൪ശങ്ങൾ പിൻവലിച്ച് മാപ്പു പറഞ്ഞു.
ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ളെന്ന് മന്ത്രിക്കെഴുതിയ കത്തിൽ ലെയ്റ്റി കമീഷൻ സെക്രട്ടറിയും പ്രസിദ്ധീകരണത്തിൻെറ ചീഫ് എഡിറ്ററുമായ വി.സി. സെബാസ്റ്റ്യൻ വിശദീകരിച്ചു. ലേഖനം സീറോ മലബാ൪ കത്തോലിക്കാ സഭയുടെ ഒൗദ്യോഗിക കാഴ്ചപ്പാടായി കണക്കാക്കരുതെന്നും കത്തിൽ പറഞ്ഞു. സഭയോട് തനിക്കെന്നും ആദരവാണുള്ളതെന്ന് ജയറാം രമേശ് ക൪ദിനാൾ ജോ൪ജ് ആലഞ്ചേരിക്ക് എഴുതിയ കത്തിൽ പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി മാധവ് ഗാഡ്ഗിൽ തയാറാക്കിയ റിപ്പോ൪ട്ടിന് അനുകൂലമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ജയറാം രമേശിനെതിരെ ലെയ്റ്റി വോയ്സിൽ ലേഖനം വന്നത്. പശ്ചിമഘട്ട സംരക്ഷണ പ്രസ്ഥാനങ്ങൾക്ക് വിദേശത്തുനിന്ന് വൻതോതിൽ പണം കിട്ടുന്നുണ്ടെന്ന് പ്രസിദ്ധീകരണം കുറ്റപ്പെടുത്തി. പാവപ്പെട്ടവരെ ദ്രോഹിക്കുന്ന രാജ്യാന്തര ക്രമക്കേടുകാരനാണ് ജയറാം രമേശ് എന്നും ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.