മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 680 കമ്പനി
text_fieldsകൊച്ചി: 2013 ഒക്ടോബ൪ ഒന്നു മുതൽ ഡിസംബ൪ 31 വരെ സംസ്ഥാനത്ത് 30.75 കോടി അധികൃത മൂലധനമുള്ള 14 പബ്ളിക് കമ്പനിയും 138.61 കോടി അധികൃത മൂലധനമുള്ള 666 സ്വകാര്യ കമ്പനിയും രജിസ്റ്റ൪ ചെയ്തതായി കേരള കമ്പനി രജിസ്ട്രാ൪ കെ.ജി. ജോസഫ് ജാക്സൺ അറിയിച്ചു.
ഇവയിൽ 50 ലക്ഷത്തിലധികം രൂപ അധികൃത മൂലധനമുള്ള 56 വൻകിട കമ്പനിയുണ്ട്. കമ്പനി നിയമവ്യവസ്ഥകൾ ലംഘിച്ചതിന് 147 കേസ് ഫയൽ ചെയ്തു.
കമ്പനി നിയമപ്രകാരം 80 എണ്ണത്തിൻെറ പേര് നീക്കുകയും 54 എണ്ണത്തിൻെറ പേരുമാറ്റുകയും ചെയ്തു. മൂന്നെണ്ണം കേരളത്തിന് പുറത്തേക്കും മൂന്നെണ്ണം കേരളത്തിലേക്കും മാറ്റി സ്ഥാപിച്ചു. ഒരെണ്ണം സ്വകാര്യ കമ്പനിയാക്കുകയും നാലെണ്ണം പബ്ളിക് കമ്പനിയാക്കുകയും ചെയ്തു.
കേരളത്തിൽ രജിസ്റ്റ൪ ചെയ്ത 680 കമ്പനിയിൽ ഏറ്റവുമധികം (203 എണ്ണം) രജിസ്റ്റ൪ ചെയ്തത് എറണാകുളത്താണ്. തിരുവനന്തപുരം,തൃശൂ൪ എന്നിവിടങ്ങളിൽ യഥാക്രമം 117ഉം 101ഉം കമ്പനികൾ രജിസ്റ്റ൪ ചെയ്തു. കാസ൪കോട് മൂന്നെണ്ണമാണ് രജിസ്റ്റ൪ ചെയ്തത്.
ലക്ഷദ്വീപിൽ ഈ കാലയളവിൽ കമ്പനികളൊന്നും രജിസ്റ്റ൪ ചെയ്തിട്ടില്ല. രജിസ്റ്റ൪ ചെയ്ത കമ്പനികളിൽ 100 എണ്ണം കമ്പ്യൂട്ടറും അനുബന്ധമേഖലയുമായി ബന്ധപ്പെട്ടവയാണ്. 83 എണ്ണം ഉൽപാദന മേഖലയുമായും 69 എണ്ണം കെട്ടിട നി൪മാണ മേഖലയുമായും ബന്ധപ്പെട്ടവയാണ്. 40 മൊത്തവ്യാപാര കമ്പനിയും 72 ചിട്ടിക്കമ്പനിയും 42 എണ്ണം ചെറുകിട വ്യാപാര മേഖലയിലും 28 എണ്ണം കാ൪ഷിക മേഖലയിലും ഇക്കാലയളവിൽ രജിസ്റ്റ൪ ചെയ്തു. മൂന്നെണ്ണം സ്റ്റോക്, ഷെയ൪ എന്നിവയുമായി ബന്ധപ്പെട്ടവയാണ് .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.