സേവ് ഫാക്ട് പ്രക്ഷോഭം ശക്തമാക്കുന്നു
text_fieldsകളമശേരി: എൽ.എൻ.ജി വില യൂനിറ്റിന് 24.35 ഡോളറായി ഉയ൪ത്തിയതിനാൽ അമോണിയ പ്ളാൻറിൻെറ പ്രവ൪ത്തനം ഫാക്ട് നി൪ത്തിയ സാഹചര്യത്തിൽ സേവ് ഫാക്ട് പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നു. ഉയ൪ന്ന വില മൂലം 15 മാസമായി കാപ്രോലാക്ടം പ്ളാൻറ് പ്രവ൪ത്തിക്കുന്നില്ല. രാസവള-കാപ്രോലാക്ടം ഉൽപാദനത്തിന് ആവശ്യം വേണ്ട അമോണിയ ഉൽപാദനം ഇല്ലാതായതിനത്തെുട൪ന്ന് ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ് പ്ളാൻറുകളും നി൪ത്തേണ്ടിവരും. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. നാഫ്ത വില 24 ഡോളറായിരിക്കെ, എൽ.എൻ.ജിയുടെ വില 24.35 ഡോളറുമായി. ഉൽപാദനച്ചെലവ് ഏകീകരിക്കാൻ ഫാക്ടിന് എൽ.എൻ.ജി കോമ്പൻസേഷൻ അടിയന്തരമായി അനുവദിക്കാൻ കേന്ദ്രസ൪ക്കാ൪ തയാറാകണം. എൽ.എൻ.ജിയുടെ 5.15 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 14.5 ശതമാനം വാറ്റും ഉപേക്ഷിക്കണം. നവംബ൪ 27ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സംസ്ഥാന നികുതി ഒഴിവാക്കുന്ന കാര്യം പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായില്ല. ഈ സാഹചര്യത്തിൽ സ൪ക്കാ൪ വാറ്റ് ഒഴിവാക്കിയാൽ മൂന്ന് ഡോള൪ വില കുറക്കാൻ കഴിയുമെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. പെട്രോനെറ്റിൻെറ അശാസ്ത്രീയ വില നി൪ണയം ക൪ശന പരിശോധനക്ക് വിധേയമാക്കണം. പ്രത്യേക സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റി 21ന് രാവിലെ 10 മുതൽ 22ന് രാവിലെ 10 വരെ 24 മണിക്കൂ൪ നിരാഹാര സത്യഗ്രഹം നടത്താൻ തീരുമാനിച്ചതായി സേവ് ഫാക്ട് ആക്ഷൻ കമ്മിറ്റി നേതാക്കളും കെ. മുരളീധരൻ എം.എൽ.എയും കെ. ചന്ദ്രൻപിള്ളയും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.