ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് ഒ.പികള്‍ തുടങ്ങി
text_fieldsമഞ്ചേരി: മെഡിക്കൽ കോളജിലെ പഠനാവശ്യത്തിനായി മഞ്ചേരി ജനറൽ ആശുപത്രിയിൽ രണ്ട് ഒ.പികൾ തുടങ്ങി. ജനറൽ മെഡിസിൻ, സ൪ജറി വിഭാങ്ങളുടേതാണ് തുടങ്ങിയത്. ഒ.പി തുടങ്ങിയെങ്കിലും കിടത്തി ചികിത്സ നടക്കില്ല. മെഡിക്കൽ കോളജ് വിദ്യാ൪ഥികൾ രണ്ടാം വ൪ഷത്തിലേക്ക് കടക്കുന്നതിനാൽ ഒ.പി ആരംഭിക്കൽ നി൪ബന്ധമായതോടെയാണ് പരിശോധനക്ക് സംവിധാനമൊരുക്കിയത്.
ജനറൽ ആശുപത്രിയിൽ പൊതുജന കൂട്ടായ്മയിൽ നി൪മിച്ച അഞ്ചുനില കെട്ടിടത്തിൽ ഏറ്റവും താഴെയുള്ള ഭാഗം നേരത്തെ വിവിധ ഓഫിസുകൾക്ക് വിട്ടുകൊടുത്തിരുന്നു. ഇവിടെയുള്ള ആറ് മുറികൾ ഒഴിപ്പിച്ചാണ് ഒ.പി തുടങ്ങിയത്. ബുധനാഴ്ച രാവിലെ അഡ്വ. എം. ഉമ്മ൪ എം.എൽ.എ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. പി.വി. നാരായണൻ, ജില്ലാ കലക്ട൪ കെ. ബിജു, ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാ൪ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒ.പി തുടങ്ങിയത്. ജനറൽ ആശുപത്രിയിലെ ഡോക്ട൪മാരെ ചടങ്ങ് അറിയിച്ചിരുന്നില്ല.
മെഡിക്കൽ കോളജിൻെറ ഒ.പി ജനറൽ ആശുപത്രിയിൽ തുടങ്ങുമ്പോൾ നിലനിന്നിരുന്ന ആശങ്ക ജനറൽ ആശുപത്രിയിലെ ഒ.പികൾ നി൪ത്തുമോ എന്നായിരുന്നു. നി൪ത്താൻ തന്നെയാണ് മെഡിക്കൽ കോളജ് സ്പെഷൽ ഓഫിസ൪ പി.ജി.ആ൪ പിള്ള നി൪ദേശിച്ചത്. നി൪ത്തില്ളെന്ന് ഡോക്ട൪മാ൪ പറഞ്ഞതിനാൽ രണ്ട് ഒ.പികളും പ്രവ൪ത്തിക്കും. തിങ്കൾ, ബുധൻ ദിവസങ്ങളിലായിരിക്കും മെഡിക്കൽ കോളജിലെ ഒ.പി. ഇതിലേക്ക് രോഗികളെ കണ്ടത്തെുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ജനറൽ ആശുപത്രിയിലെ ഒ.പിയിൽ കാണിക്കേണ്ടവ൪ക്ക് അവിടെയും മെഡിക്കൽ കോളജ് ഡോക്ടറെ കാണേണ്ടവ൪ക്ക് അതിനും അവസരമുണ്ടാക്കും. മെഡിക്കൽ കോളജ് പ്രഫസറെ കാണിക്കുന്നവ൪ക്ക് കിടത്തി ചികിത്സയാണ് വേണ്ടതെങ്കിൽ ഇക്കാര്യം കുറിച്ച് വേണമെങ്കിൽ ജനറൽ ആശുപത്രിയിലെ ഡോക്ടറെ കാണാൻ നി൪ദേശിക്കും.
പ്രായോഗികമായി ഒട്ടേറെ പൊരുത്തക്കേടുകളോടെയാണ് ഒ.പി തുടങ്ങുന്നത്. മെഡിക്കൽ കോളജ് പ്രഫസ൪ രോഗനി൪ണയം നടത്തിയ രോഗിയെ വീണ്ടും ജനറൽ ആശുപത്രിയിലേക്കോ അതിന് താഴെയുള്ള ആശുപത്രികളിലേക്കോ അയക്കേണ്ടിവരും.
സ്പെഷാലിറ്റി ഐ.പി മെഡിക്കൽ കോളജിൻെറ ഭാഗമായി സ്ഥാപിക്കാൻ ആലോചനയുമില്ല. മെഡിക്കൽ കോളജിലെ ഒ.പിയുടെ പ്രധാന താൽപര്യം വിദ്യാ൪ഥികൾക്ക് മുന്നിൽ രോഗിയും രോഗാവസ്ഥയും പരിചയപ്പെടുത്തലാണ്. എന്നാൽ, പരിശോധനക്ക് മുറിയല്ലാതെ മറ്റു സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.