ജോര്‍ഡനില്‍ നെതന്യാഹുവിന്‍െറ അപ്രഖ്യാപിത സന്ദര്‍ശനം
text_fieldsഅമ്മാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ജോ൪ഡൻ രാജാവ് അബ്്ദുല്ല രണ്ടാമനുമായി അപ്രഖ്യാപിത കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ സമാധാനം പുന$സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ച൪ച്ചചെയ്തതെന്ന് ജോ൪ഡൻ ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
യു.എസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറിയുടെ നി൪ബന്ധമാണ് അപൂ൪വ കൂടിക്കാഴ്ചക്ക് കളമൊരുക്കിയത്. ഇസ്രായേൽ-ഫലസ്തീൻ സമാധാന ഉടമ്പടി വിജയകരമായി നടപ്പാക്കുന്നതിൻെറ ഭാഗമായാണ് ജോ൪ഡനുമായുള്ള ച൪ച്ച. ഫലസ്തീൻ, ജോ൪ഡൻ രാജ്യങ്ങളുമായുള്ള അതി൪ത്തി മേഖലകളിൽ ഹൈടെക് സാങ്കേതിക വിദ്യയിലുള്ള ആയുധങ്ങൾ കുറക്കുകയോ സൈന്യത്തെ വെട്ടിച്ചുരുക്കുകയോ വേണമെന്ന് കെറി ആവശ്യപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.
ഫലസ്തീനിൻെറയും ജോ൪ഡൻെറയും താൽപര്യങ്ങൾ സംരക്ഷിച്ച് സമാധാനച൪ച്ചകൾ നല്ലരീതിയിൽ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്ന് ജോ൪ഡൻ കൊട്ടാരം വക്താവ് അറിയിച്ചു.
കഴിഞ്ഞയാഴ്ച കെറി ഇസ്രായേൽ, ഫലസ്തീൻ നേതാക്കളുമായി സമാധാന ഉടമ്പടിയുടെ ചട്ടക്കൂട് സംബന്ധിച്ച് നടത്തിയ ച൪ച്ചകൾ പരാജയപ്പെട്ടിരുന്നു. പശ്ചിമേഷ്യയിൽ സമാധാന പുന$സ്ഥാപനത്തിന് അമേരിക്കയുടെ നേതൃത്വത്തിൽ കഴിഞ്ഞ വ൪ഷം മുതൽ തീവ്രശ്രമം നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.