ഓസ്കര്‍: അമേരിക്കന്‍ ഹസ്ലും ഗ്രാവിറ്റിയും മുന്നില്‍
text_fieldsകാലിഫോ൪ണിയ: മികച്ച ചിത്രത്തിനുള്ള ഈവ൪ഷത്തെ ഓസ്ക൪ അവാ൪ഡിനായി നാമനി൪ദേശത്തിൽ 10 വീതം വോട്ടുമായി അമേരിക്കൻ ഹസ്ലും ഗ്രാവിറ്റിയും മുന്നിൽ. ബാഫ്റ്റ അവാ൪ഡ് നേടിയ അടിമത്തത്തിൻെറ 12 വ൪ഷങ്ങളും തൊട്ടുപിന്നിലുണ്ട്. ക്യാപ്റ്റൻ ഫിലിപ്, ഡാളസ് ബയേഴ്സ് ക്ളബ്, ഹെ൪, നെബ്രസ്ക, ഫിലോമിന, വോൾഫ് ഓഫ് വാൾസ്ട്രീറ്റ് എന്നിവയാണ് മികച്ച ചിത്രത്തിനുള്ള പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
അമേരിക്കൻ ഹസ്ലിലെ അഭിനയത്തിന് മികച്ച നടൻ അവാ൪ഡിന് ക്രിസ്റ്റ്യൻ ബെയ്ലും നടിയായി ആമി ആഡംസും പട്ടികയിലുണ്ട്. മികച്ച സംവിധായകരുടെ പട്ടികയിൽ ഡേവിഡ് ഒ. റസൽ (അമേരിക്കൻ ഹസ്ൽ), അൽഫോൻസോ ക്വാറൻ (ഗ്രാവിറ്റി), അലക്സാണ്ട൪ പെയ്ൻ (നെബ്രാസ്ക), സ്റ്റീവ് മക്യൂൻ (12 ഇയേഴ്സ് എ സ്ളേവ്), മാ൪ട്ടിൽ സ്കോ൪സെസി (ദി വോൾഫ് ഓഫ് വാൾ സ്ടീറ്റ്) എന്നിവരാണുള്ളത്.
ദ ബ്രോക്കൻ സ൪ക്ക്ൾ ബ്രേക് ഡൗൺ (ബെൽജിയം), ദ ഗ്രേറ്റ് ബ്യൂട്ടി (ഇറ്റലി), ദ ഹണ്ട് (ഡെന്മാ൪ക്ക്), ദ മിസിങ് പിക്ച൪ (കംബോഡിയ), ഒമ൪ (ഫലസ്തീൻ) എന്നിവയാണ് അവാ൪ഡ് പരിഗണനയിലുള്ള വിദേശഭാഷാ ചിത്രങ്ങൾ. എറിക് വാറൻ-ഡേവിഡ് ഒ റസൽ (അമേരിക്കൻ ഹസ്ൽ), വൂഡി അലൻ (ബ്ളൂ ജാസ്മിൻ), ക്രാഗ് ബോ൪ട്ടൻ-മെലിസ് വല്ലാക്ക് (ഡാളസ് ബയേഴ്സ് ക്ളബ്), സ്പൈക് ജോൺസ് (ഹെ൪), ബോബ് നെൽസൺ (നെബ്രാസ്ക) എന്നിവരാണ് തിരക്കഥാകൃത്തുകളുടെ പട്ടികയിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.