സുനന്ദയെ വളര്‍ത്തിയത് ദുബൈ
text_fieldsദുബൈ: സുനന്ദ പുഷ്ക൪ എന്ന കശ്മീരി വനിതയുടെ വള൪ച്ചയുടെ സുപ്രധാനഘട്ടത്തിന് സാക്ഷ്യം വഹിച്ച നഗരമാണ് ദുബൈ. 20 വ൪ഷത്തോളം അവരുടെ സജീവ പ്രവ൪ത്തനമണ്ഡലമായിരുന്ന ദുബൈയിൽ പലരും ഞെട്ടലോടെയാണ് ആ മരണവാ൪ത്ത കേട്ടത്. പ്രശസ്തിയിലേക്കും വിവാദത്തിലേക്കുമെല്ലാം സുനന്ദ യാത്രചെയ്തത് ഇവിടെ നിന്നായിരുന്നു. മരണത്തിന് ഒരാഴ്ച മുമ്പും സുനന്ദ ഇവിടെയുണ്ടായിരുന്നു.
കേന്ദ്ര സഹമന്ത്രി ശശി തരൂരിൻെറ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് സുനന്ദ പു്ഷ്ക൪ ദുബൈയിലെ വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്നെങ്കിലും റിയൽ എസ്റ്റേറ്റ് രംഗത്താണ്്് അവ൪ ഏറെ അറിയപ്പെട്ടത്. ദുബൈ ആസ്ഥാനമായുള്ള പ്രമുഖ റിയൽ എസ്്റ്റേറ്റ് സ്ഥാപനമായ ടീകോമിലും സുനന്ദ പ്രവ൪ത്തിച്ചിട്ടുണ്ട്.
ഷാ൪ജ എക്സ്പോ സെൻററുമായി സഹകരിച്ചാണ് അവ൪ ആദ്യം പ്രവ൪ത്തിച്ചത്. ‘93-94 കാലഘട്ടത്തിൽ എക്സ്പോ സെൻറ൪ നടത്തിയ ഇന്ത്യൻ ഫാഷൻ ഷോയുടെ പ്രധാന സംഘാടക സുനന്ദയായിരുന്നു. അന്ന് ഐശ്വര്യ റായി, സുസ്മിത സെൻ, മിലിന്ദ് സോമൻ, മധു സാപ്രെ തുടങ്ങിയ മോഡലുകളെ സുനന്ദ ഷോയിൽ അണിനിരത്തിയ കാര്യം സഹപ്രവ൪ത്തക൪ അനുസ്മരിക്കുന്നു. ‘സു’ എന്നാണ് അവരെ എല്ലാവരും വിളിച്ചിരുന്നത്. പിന്നീട് എക്സ്പോ സെൻററിൽ പ്രൊജക്ട് മാനേജറായി അവ൪ നിയമനം നേടി. നിരവധി ഷോകളും പ്രദ൪ശനങ്ങളും അവരുടെ നേതൃത്വത്തിൽ നടന്നു. അതിനിടയിൽ ബ്യൂട്ടി ഡിസൈനറായും പ്രവ൪ത്തിച്ചു. പിന്നീട് കാനഡയിൽ പോയ അവ൪ 90കളുടെ അവസാനത്തിലാണ് ദുബൈയിൽ തിരിച്ചത്തെിയത്.
രണ്ടാം വിവാഹത്തിലെ മകൻ ശിവ് മേനോന് അന്ന് ഒരു വയസ്സ് മാത്രമാണ് പ്രായം. ബെസ്റ്റ് ഹോംസ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയിലാണ് അവ൪ രണ്ടാം വരവിൽ ആദ്യം ജോലിക്ക് കയറിയത്. ദുബൈ അംബരചുംബികൾകൊണ്ടു നിറയുന്നതിന് മുമ്പായിരുന്നു അത്. കരാമയിലായിരുന്നു അവ൪ താമസിച്ചത്. ഉന്നതൻമാരും പ്രശസ്തരും സ്ഥിരമായി സംഗമിക്കുന്ന പാ൪ട്ടികളിലോ മറ്റോ തുടക്കത്തിൽ അവരെ കണ്ടിരുന്നില്ളെന്ന് പിന്നീട് അവരെ അറിഞ്ഞവ൪ പറയുന്നു.
2010 ആഗസ്തിൽ ശശി തരൂരുമായുള്ള വിവാഹമാണ് അവരെ ഇന്ത്യയിലെപ്പോലെ ദുബൈയിലും പ്രശസ്തയാക്കിയത്. പിന്നീട് കൊച്ചി ഐ.പി.എൽ ക്രിക്കറ്റ് ടീമിൽ ഓഹരിയുണ്ടെന്ന വാ൪ത്തയും തുട൪ന്ന് ശശി തരൂരിൻെറ കേന്ദ്ര മന്ത്രിസഭയിൽ നിന്നുള്ള രാജിയിലേക്ക് നയിച്ച വിവാദവും അവരെ കൂടുതൽ ച൪ച്ചയിലത്തെിച്ചു.
കശ്മീ൪ താഴ്വരയിൽ സൈനിക കുടുംബത്തിൽ ജനിച്ച സുനന്ദ ആദ്യം നാട്ടുകാരൻ തന്നെയായ സഞ്ജയ് റെയ്നയെയാണ് വിവാഹം കഴിച്ചിരുന്നത്. പിന്നീട് ഇവ൪ വിവാഹമോചിതരായി. തുട൪ന്ന് മലയാളി ബിസിനസുകാരൻ സുജിത് മേനോനെ വിവാഹം കഴിച്ചു. ഇദ്ദേഹം 1997 ൽ റോഡപകടത്തിൽ മരിക്കുകയായിരുന്നു. ഈ ബന്ധത്തിലുണ്ടായ മകനാണ് ശിവ് മേനോൻ.
2005ലാണ് സ൪ക്കാ൪ ഉടമസ്ഥതയിലുള്ള ദുബൈ ടീകോമിൽ അവ൪ ജോലിക്ക് ചേ൪ന്നത്. ദുബൈ മീഡിയ സിറ്റി, ദുബൈ ഇൻറ൪നെറ്റ് സിറ്റി, ദുബൈ നോളജ് വില്ളേജ്, ഇൻറ൪നാഷനൽ അക്കാദമിക് സിറ്റി തുടങ്ങിയവയുടെ ഉടമകളായ ടീകോമിൽ സെയിൽസ് മാനേജറായി അഞ്ചു വ൪ഷത്തോളമുണ്ടായിരുന്നു സുനന്ദ. മികച്ച രീതിയിൽ ജോലിചെയ്ത ഇവ൪ എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ചിരുന്നെന്ന് അവരോടൊപ്പം ജോലി ചെയ്ത ദൽഹി സ്വദേശി സച്ചിൻ സിംഗാൾ ’ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ടീ കോമിൽ ജോലിചെയ്യുമ്പോഴാണ്് അവ൪ സമൂഹത്തിലെ ഉയരങ്ങളിലേക്കും പത്രാസുകളിലേക്കും നടന്നുകയറിയത്. ടീകോം വിട്ടശേഷം കുറച്ചുകാലം സ്വന്തം നിലയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു. പിന്നീട് ഐ.പി.എൽ വിവാദത്തിൽപ്പെട്ട റെൻഡവസ് സ്പോ൪ട്സ് വേൾഡ് തുടങ്ങുന്നതിനായി പ്രവ൪ത്തിച്ചു.
തൻെറ രണ്ടാം വീടായിതന്നെയാണ് സുനന്ദ ദുബൈയെ കണ്ടത്. ഇന്ത്യയിൽ വിവാദം കൊഴുക്കുമ്പോൾ അവ൪ ദുബൈയിൽ എത്തുമായിരുന്നു. ദുബൈയിലെ പ്രമുഖ മലയാളി ബിസിനസുകാരൻ വഴിയാണ് സുനന്ദയും ശശി തരൂരും പരിചയപ്പെടുന്നത്. ഏറ്റവും ഒടുവിൽ അവ൪ ദുബൈയിൽ നിന്ന് തിരിച്ചുപോയത് മറ്റൊരു വിവാദം കൂടി സൃഷ്ടിച്ചായിരുന്നു. ദുബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഖലിജ് ടൈംസ് ലേഖകനെ അപമാനിച്ച സംഭവം വാ൪ത്തയായത് ശശി തരൂരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ മാസം ഒമ്പതിന് അനുവാദം വാങ്ങി ശശി തരൂരുമായി അഭിമുഖത്തിനത്തെിയ ഖലീജ് ടൈംസ് ലേഖകൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന സുനന്ദ ലേഖകനോട് മോശമായി പെരുമാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.