മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ട് 18 മരണം
text_fieldsമുംബൈ: മുംബൈയിലെ മലബാ൪ ഹില്ലിനു സമീപം തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് പേ൪ മരിച്ചു. ദാവൂദി ബോഹ്റ വിഭാഗത്തിൻെറ ആത്മീയ നേതാവ് ബൂ൪ഹാനുദ്ദിന് അന്ത്യാഞ്ജലി അ൪പ്പിക്കാനത്തെിയവരാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിലെ സെയ്ഫീ ആശുപത്രിയിൽ ആണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ അമ്പതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സന്ദ൪ശക൪ പ്രവഹിച്ചുകൊണ്ടിരിക്കെ കെട്ടിടത്തിലേക്കുള്ള കവാടം ഉച്ചയോടെ മുന്നറിയിപ്പില്ലാതെ അടച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്ന് റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇസ്മായിലി ശിയാ വിഭാഗത്തിൽപെട്ട ദാവൂദി ബോഹ്റ വിഭാഗത്തിൻെറ 52ാം ആത്മീയ നേതാവായ ബു൪ഹാനുദ്ദീൻ മരണപ്പെട്ടത്. ബു൪ഹാനുദ്ദീൻെറ നേതൃത്വം ബോഹ്റ സമുദായത്തിൽ വൻമാറ്റങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.