സുനന്ദയുടേത് അസ്വാഭാവിക മരണമെന്ന്
text_fieldsന്യൂഡൽഹി: സുനന്ദയുടേത് അസ്വാഭാവികവും പെട്ടെന്നുള്ളതുമായ മരണമെന്ന് ഡോക്ട൪ സുധീ൪ ഗുപ്ത. കൂടുതൽ വിവരങ്ങൾക്കായി ആന്തരികാവയവങ്ങൾ രാസപരിശോധനക്കയച്ചതായും പോസ്റ്റ്മോ൪ട്ടത്തിന് നേതൃത്വം നൽകിയ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്‍്റെ ഫലം കൂടി വന്നതിനുശേഷം മാത്രമെ ഇക്കാര്യത്തിൽ അന്തിമമായി പറയാൻ പറ്റൂ എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ആന്തരികാവയവങ്ങളിൽ നിന്ന് വിഷാംശങ്ങൾ കണ്ടത്തൊനായില്ളെന്നും ഡോക്ട൪ പറഞ്ഞു.
ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് അറിയിച്ച അദ്ദേഹം അതിന്‍്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൽ വിസമ്മതിച്ചു. പോസ്റ്റ്മോ൪ട്ടം നടപടികൾ എല്ലാം കാമറയിൽ പക൪ത്തിയതായും ഡോക്ട൪ അറിയിച്ചു.
ഡൽഹിയിലെ ശശി തരൂരിന്‍്റെ വസതിയിൽ എത്തിച്ച മൃതദേഹം പൊതു ദ൪ശനത്തിനുവെച്ച ശേഷം വൈകിട്ട് നാലു മണിക്ക് ഡൽഹിയിലെ ലോദി ശ്മശാനത്തിൽ സംസ്കരിക്കും. ശശി തരൂരിന്‍്റെ അമ്മയും സഹോദരിയും മറ്റ് ബന്ധുക്കളും ഡൽഹിയിൽ എത്തിയിട്ടുണ്ട്.
ശാരീരികാസ്വാസ്ഥ്യത്തെ തുട൪ന്ന് ശശി തരൂരിനെ രാവിലെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചുവേദയയെ തുട൪ന്നാണ് ഇത്. എന്നാൽ, അപകടനില തരണം ചെയ്തതിനെ തുട൪ന്ന് പിന്നീട് ഡിസ്ചാ൪ജ് ചെയ്തു.
പ്രാഥമിക വിവരങ്ങൾ തരൂ൪ പൊലീസിനു നൽകിയിട്ടുണ്ട്. സുനന്ദ മരിച്ചതായി അറിഞ്ഞതു മുതൽ വളരെ വികാരധീനനായാണ് തരൂ൪ കാണപ്പെട്ടത്. നിരവധി തവണ കരഞ്ഞ അദ്ദേഹം വിവരമറിഞ്ഞ് അമ്മ വിളിച്ചപ്പോൾ നിലവിട്ട് പൊട്ടിക്കരഞ്ഞതായി മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.
അമ്മയുടെ മരണ വിവരമറിഞ്ഞ് സുനന്ദയുടെ മകൻ ശിവ് മേനോൻ ആശുപത്രിയിൽ എത്തി. മലയാളിയായ മുൻ ഭ൪ത്താവ് സുജിത് മേനോനിലുള്ള മകൻ ആണ് ഇത്. ശിവ് മേനോനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.
ഹോട്ടൽ ജീവനക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വിശദമായ റിപ്പോ൪ട്ട് കിട്ടിയ ശേഷമായിരിക്കും സംഭവത്തിൽ കേസ് എടുക്കുന്നത് പരിഗണിക്കുക.
അതിനിടെ, സുനന്ദ രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ളെന്നും അമിതമായി മദ്യവും ഉറക്കഗുളികയും കഴിച്ചിരുന്നതായും ഇവ൪ കഴിഞ്ഞിരുന്ന ലീലാ ഹോട്ടലിലെ ജീവനക്കാ൪ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.