20 ഇന്ത്യന്‍ ട്രക്കുകള്‍ പാകിസ്താന്‍ പിടികൂടി
text_fieldsശ്രീനഗ൪: പാക് അധിനിവേശ കശ്മീരിൽ 20 ഇന്ത്യൻ ട്രക്കുകൾ പാകിസ്താൻ പിടികൂടി. ഡ്രൈവ൪മാരെയും തടവിലാക്കി. ജമ്മു-കശ്മീ൪ പൊലീസ് പിടികൂടിയ 100 കോടി വിലവരുന്ന മയക്കുമരുന്ന് ട്രക്കും ഡ്രൈവറെയും വിട്ടുകൊടുക്കണമെന്നാണ് പാകിസ്താൻെറ ആവശ്യം. ഇതേതുട൪ന്ന് മേഖലയിൽ ആശങ്കകൾ ഉയ൪ന്നു. പാക് അധിനിവേശ കശ്മീരിൽനിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്കിൽനിന്ന് കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് പിടിച്ചത്. ഉറു മേഖലയിൽ എത്തിയ ട്രക്കിൽ 114 പാക്കറ്റുകളിലായി 100 കിലോ ബ്രൗൺഷുഗറാണ് കണ്ടത്തെിയത്. അന്താരാഷ്ട്ര വിപണയിൽ ഇതിന് 100 കോടിയിലേറെ വിലവരും. ബദാമെന്ന വ്യാജേനയാണ് ട്രക്കിൽ മയക്കുമരുന്ന് കടത്തിയത്. ഇതിന് തിരിച്ചടിയെന്നോണമാണ് പാകിസ്താൻ 20 ഇന്ത്യൻ ട്രക്കുകൾ പിടികൂടിയത്.
മയക്കുമരുന്ന് ട്രക് വിട്ടുകൊടുക്കില്ളെന്ന് കശ്മീ൪ ഭരണാധികാരികൾ വ്യക്തമാക്കി. മയക്കുമരുന്നിൻെറ കാര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ബാരാമുല്ലയിലെ ഡെപ്യൂട്ടി കമീഷണ൪ ജി.എ. ഖൗജ അറിയിച്ചു.
2008ൽ പാക് അധിനിവേശ കശ്മീരുമായി വ്യാപാരം ആരംഭിച്ചതിനുശേഷം നടക്കുന്ന രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ ആഗസ്റ്റിൽ ശ്രീനഗ൪-മുഷ്റാബാദ് റൂട്ടിൽ സഞ്ചരിച്ച ട്രക്കിൽനിന്ന് 10 കോടി വിലവരുന്ന കൊക്കെയിൻ പിടിച്ചെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.