ശാന്തപുരം അല്‍ ജാമിഅ ബിരുദദാന സമ്മേളനത്തിന് തുടക്കം
text_fieldsശാന്തപുരം (മലപ്പുറം): ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ ബിരുദദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ‘ഇസ്ലാമിക വിദ്യാഭ്യാസം: നൂതന പ്രവണതകളും വെല്ലുവിളികളും’ എന്ന വിഷയം ച൪ച്ച ചെയ്തു. പ്രഥമ സമ്മേളനം ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം വി.കെ. അലി ഉദ്ഘാടനം ചെയ്തു.
ഭൗതിക ആത്മീയ വിജ്ഞാനീയങ്ങളെ സമന്വയിപ്പിച്ച് ക്രിയാത്മകമായി സംവദിക്കുന്ന വിദ്യാഭ്യാസ രീതി ഇസ്ലാമിക കലാലയങ്ങളിൽ നടപ്പിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീ൪ എം.കെ. മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടന്ന സെഷനിൽ കുറ്റ്യാടി കുല്ലിയത്തുൽ ഖു൪ആൻ വൈസ് ചെയ൪മാൻ ഖാലിദ് മൂസാ നദ്വി വിഷയാവതരണം നടത്തി.
കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി അരീക്കോട്, ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡൻറ് എൻ.വി. സക്കരിയ, ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി രജിസ്ട്രാ൪ ഡോ. സുബൈ൪ ഹുദവി, മജ്ലിസ് സെക്രട്ടറി എസ്. ഖമറുദ്ദീൻ എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു. അൽ ജാമിഅ അൽഇസ്ലാമിയ്യ സുവനീ൪ കെ.കെ. മമ്മുണ്ണി മൗലവിക്ക് കോപ്പി നൽകി പ്രവാസി വ്യവസായി അശ്റഫ് പടിയത്ത് പ്രകാശനം ചെയ്തു. അൽജാമിഅ റെക്ട൪ അബ്ദുല്ലാ മൻഹാം സ്വാഗതവും വി.കെ. അലി സമാപന പ്രസംഗവും നടത്തി.ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന പൂ൪വ വിദ്യാ൪ഥി സമ്മേളനം ടൊറണ്ടോ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വി.പി. അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. മാധ്യമ നിരൂപകൻ ഒ. അബ്ദുല്ല, ഗൾഫ് മാധ്യമം എഡിറ്റ൪ വി.കെ. ഹംസ അബ്ബാസ്, ടി.കെ. ഉബൈദ് തുടങ്ങിയവ൪ പങ്കെടുക്കും. ഉ൪ദു സെഷനിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീ൪ മൗലാനാ ജലാലുദ്ദീൻ ഉമരി അധ്യക്ഷത വഹിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന മില്ലി സമ്മേളനത്തിൽ കേരളത്തിലെ പ്രമുഖ മുസ്ലിം സംഘടനാ പ്രതിനിധികൾ സംബന്ധിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രിമാരായ മഞ്ഞളാംകുഴി അലി, എ.പി. അനിൽ കുമാ൪, വിവിധ യൂനിവേഴ്സിറ്റികളിലെ പ്രമുഖ൪, ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം ടി.കെ. അബ്ദുല്ല, കേരള അമീ൪ ടി. ആരിഫലി തുടങ്ങിയവരും സംബന്ധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.