ബസുടമകളുടെ നിയമസഭാ മാര്‍ച്ച് 21ന്
text_fieldsകോഴിക്കോട്: ബസ്ചാ൪ജ് വ൪ധിപ്പിക്കുക, പൊതുഗതാഗത സംവിധാനത്തിനുപയോഗിക്കുന്ന ബസുകൾക്ക് ഡീസലിൻെറ വിൽപനനികുതി ഒഴിവാക്കുക, ഗതാഗതനയം രൂപവത്കരിക്കുക, സമാന്തര സ൪വീസുകളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 21ന് നിയമസഭാ കവാടത്തിലേക്ക് മാ൪ച്ച് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തവണ ബസ്ചാ൪ജ് വ൪ധിപ്പിച്ചതിനുശേഷം ഡീസലിന് എട്ടു രൂപയിലധികം വ൪ധിച്ചു. സ്പെയ൪പാ൪ട്സിൻെറ വിലയിലും ജീവനക്കാരുടെ വേതനത്തിലും ഇൻഷുറൻസ് പ്രീമിയത്തിലും വ൪ധനയുണ്ടായതോടെ ബസ് വ്യവസായം വലിയ തക൪ച്ചയെ നേരിടുകയാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. പ്രസിഡൻറ് വി. അസൈൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി എം.കെ. സുരേഷ്ബാബു, എ. അബ്ദുൽ നാസ൪, എം.എസ്. ഷാജു എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.