മോഹന്‍ലാലിന്‍െറ പിന്നാലെ കൂടുന്നവരുടെ ലക്ഷ്യം പ്രശസ്തിയെന്ന് ഹൈകോടതി
text_fieldsകൊച്ചി: പ്രശസ്ത നടൻ മോഹൻലാലിൻെറ പിന്നാലെ കൂടിയിരിക്കുന്നവരുടെ ലക്ഷ്യം പ്രശ്സ്തി മാത്രമല്ളേയെന്ന് ഹൈകോടതി. പ്രശസ്തനായ നടനാണദ്ദേഹം. പരാതിക്കാരനായും മറ്റും അദ്ദേഹത്തിന് പിന്നാലെ കൂടുന്നവരും അതിലൂടെ പ്രശസ്തി മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ചൂണ്ടിക്കാട്ടി.
മോഹൻലാലിൻെറ പക്കൽനിന്നു കണ്ടെടുത്ത അനധികൃത ആനക്കൊമ്പ് പിടിച്ചെടുക്കണമെന്നും കേസ് നടത്തിപ്പ് ഊ൪ജിതമാക്കണമെന്നുമാവശ്യപ്പെട്ട് ആൻറി കറപ്ഷൻ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻറ് ഐസക് നൽകിയ ഹരജിയിലാണ് കോടതി നിരീക്ഷണം.
ആനക്കൊമ്പ് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതായി സ൪ക്കാ൪ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കുന്നതല്ളെന്ന് മോഹൻലാലിൻെറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, കേസ് നടപടികൾ ഇഴയുകയാണെന്നും മോഹൻലാലിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമായിരുന്നു ഹരജിക്കാരൻെറ വാദം. പെരുമ്പാവൂ൪ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുട൪ന്നാണ് കൗൺസിൽ ഹൈകോടതിയെ സമീപിച്ചത്. നേരത്തെ തൃശൂ൪ വിജിലൻസ് കോടതി ഇത്തരമൊരു ഹരജി തള്ളിയതിനെതിരെ തൃശൂ൪ പൊറത്തുശേരി സ്വദേശി പ്രമോദ് നൽകിയ ഹരജി ഹൈകോടതിയും തള്ളിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.