അപകട വസ്തുക്കള്‍ കയറ്റിയ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം
text_fieldsകണ്ണൂ൪: അടിക്കടിയുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ അപകടകരമായ വസ്തുക്കളുമായി പോകുന്ന വാഹനങ്ങൾക്ക് രണ്ടു ഡ്രൈവ൪മാ൪ നി൪ബന്ധമാക്കി സ൪ക്കാ൪ ഉത്തരവിട്ടതായി ഗതാഗത മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. നിലവിൽ നാഷനൽ പെ൪മിറ്റുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഈ ചട്ടം ബാധകം.
കണ്ണൂ൪ കല്യാശ്ശേരിയിലുൾപ്പെടെ അപകട വസ്തുക്കളുമായി പോയ വാഹനങ്ങൾ നിരന്തര അപകടം വരുത്തിവെച്ചതിനെ തുട൪ന്നാണ് ഇത്തരം എല്ലാ വാഹനങ്ങൾക്ക് രണ്ടു ഡ്രൈവ൪മാരെ നി൪ബന്ധമാക്കിയത്. ഇവ ഒരുമിച്ച് പോകുന്നതും വിലക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്കിടയിൽ അര കിലോമീറ്ററെങ്കിലും അകലമുണ്ടാകണമെന്നും വ്യവസ്ഥ ചെയ്തു.
ചാലയിലും കരുനാഗപ്പള്ളിയിലുമുണ്ടായ അപകടങ്ങളെ സംബന്ധിച്ച റിപ്പോ൪ട്ടിൽ ഇത്തരം ടാങ്കറുകളുടെ രൂപകൽപന തെറ്റായ രീതിയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം ആൻഡ് സേഫ്റ്റി ഓ൪ഗനൈസേഷന് സ൪ക്കാ൪ കത്തയച്ചിട്ടുണ്ട്.
അപകട വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ലൈസൻസുകൾ വ്യാജമല്ളെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. ഇത്തരം വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് അതത് ട്രാൻസ്പോ൪ട്ട് ഓഫിസ൪മാരെ ചുമതലപ്പെടുത്തി.
അപകട വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഏ൪പ്പെടുത്തിയ മറ്റ് 20 വ്യവസ്ഥകൾ കൂടി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും നി൪ദേശം നൽകിയിട്ടുണ്ട്.
ഇത്തരം വാഹനങ്ങളുടെ ഗതാഗതം നഗരസഭാ, കോ൪പറേഷൻ പരിധിയിൽ രാവിലെ എട്ടുമുതൽ 11 വരെയും വൈകീട്ട് നാലുമുതൽ ആറുവരെയും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് പ്രാദേശിക നിയന്ത്രണവും ഏ൪പ്പെടുത്തി.
ടാങ്ക൪ ലോറികൾ വഴിയുള്ള അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സാറ്റലൈറ്റ് സഹായത്തോടെ ഇത്തരം വാഹനങ്ങളെ കണ്ടത്തൊനുള്ള ജി.പി.എസ് സംവിധാനം ഏ൪പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികളുമായി ച൪ച്ച നടത്തുകയും തുട൪ അഭിപ്രായം ആരാഞ്ഞ് കത്തയക്കുകയും ചെയ്തു.
കല്യാശ്ശേരി അപകടത്തിൻെറ പശ്ചാത്തലത്തിൽ എണ്ണക്കമ്പനികളുമായി വീണ്ടും ച൪ച്ച നടത്തുമെന്നും തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അറിയിച്ചു. കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷ് നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.