Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right‘അവര്‍ പുറംലോകം...

‘അവര്‍ പുറംലോകം കാണരുത്’

text_fields
bookmark_border
‘അവര്‍ പുറംലോകം കാണരുത്’
cancel

വടകര: വിധി കേൾക്കാൻ ഞാൻ കാത്തിരിക്കുകയാ, എൻെറ മോനെ കൊന്നവ൪ പുറം ലോകം കാണരുത്, പരമാവധി ശിക്ഷ ലഭിക്കണം... ചന്ദ്രൻ കുറ്റം ചെയ്തിട്ടില്ല. നാടിനെയും നാട്ടുകാരെയും സ്നേഹിച്ചു. നാടിനുവേണ്ടി പ്രവ൪ത്തിച്ചു. അത് തെറ്റാണോ? കൊല്ലപ്പെട്ട ആ൪.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻെറ അമ്മ പത്മിനി ടീച്ച൪ നിറകണ്ണുകളോടെ പറയുമ്പോൾ കേട്ടുനിൽക്കുന്നവരും പതറിപ്പോകും.
2012 മേയ് നാലിന് രാത്രി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതുമുതൽ മാനസികമായും ശാരീരികമായും തള൪ന്നിരിക്കുകയാണീ അമ്മ. ‘ആദ്യം ഞാനറിഞ്ഞത് അപകടമരണമാന്നാ, നാലഞ്ചു ദിവസം കഴിഞ്ഞാ അറിഞ്ഞത് അവ൪ വക വരുത്തിയതാണെന്ന്. എനിക്കിപ്പോഴും അറിയില്ല. അവ൪ക്ക് എന്തുകൊണ്ടാണ് അവനോടിത്ര പകയെന്ന്. ചെറുപ്പം മുതലേ അവന് പാ൪ട്ടിയും പാ൪ട്ടിക്കാരുമാണ് ജീവൻ. എന്നിട്ടും, ഞങ്ങളെ അനാഥരാക്കി അവനെ ഇല്ലാതാക്കിയില്ളേ. അന്നും എനിക്ക് അഞ്ചു മണിക്ക് ചായയും തന്നു പോയ മോനാ... പിന്നെ കാണുന്നത്...’ അഞ്ചുമക്കളാ എനിക്ക്. ചന്ദ്രൻെറ 10ാം വയസ്സിൽ അവൻെറ അച്ഛൻ മരിച്ചു. പിന്നെ ഏട്ടന്മാ൪ക്കുപോലും താങ്ങും തണലും ചന്ദ്രനായിരുന്നു.
അച്ഛൻെറ പ്രിയപ്പെട്ട മകനാ. പലപ്പോഴും ഞങ്ങളുടെ രക്ഷിതാവായി. ചെമ്പാട് കുന്നുമ്മൽ യു.പി സ്കൂളിലെ അധ്യാപികയായിരുന്നു ഞാൻ. പുല൪ച്ചെ നാലുമണിയോടെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കി സ്കൂളിൽ പോകും. വൈകീട്ട് ആറുമണിയാവും തിരിച്ചത്തൊൻ. അച്ഛൻ മരിച്ചതിൽ പിന്നെ പകൽ സമയത്ത് ചന്ദ്രനുണ്ടല്ളോ എന്ന ധൈര്യത്തിലാണ് സ്കൂളിലേക്ക് പോയിരുന്നത്. കോളജിൽ പഠിക്കുമ്പോൾ രാഷ്ട്രീയപ്രവ൪ത്തനത്തിൻെറ ഭാഗമായി പലവഴിക്കും പോയി ദിവസങ്ങൾ കഴിയുമ്പോഴും ഭയം തോന്നിയില്ല. അവന് പാ൪ട്ടിയും പാ൪ട്ടിക്കാരുമുണ്ടായിരുന്നു. എന്നിട്ടും... ഇപ്പോ കാണുന്നില്ളേ രമ രാപ്പകലെന്നില്ലാതെ കഷ്ടപ്പെടുന്നത്. എനിക്ക് എൺപതുവയസ്സായി. എനിക്ക് ചോറുണ്ടാക്കിവെച്ച് പോകുന്ന മോനാ പോയത്. അവനെ ഇല്ലാതാക്കുന്നതിനുപിന്നിൽ പ്രവ൪ത്തിച്ചവരെ കൂടി പിടികൂടണം. കഴിഞ്ഞ ഒന്നര വ൪ഷത്തിലേറെയായി ഉറങ്ങിയിട്ടില്ല. ഇനിയൊരമ്മയും ഇങ്ങനെ കണ്ണീരു കുടിക്കരുതെന്നാണ് പ്രാ൪ഥന -പത്മിനി ടീച്ച൪ പറഞ്ഞു.
ഇത് കേട്ടു നിൽക്കെ രമയുടെ തൊണ്ടയിടറി. ഇതിനുപിന്നിൽ പ്രവ൪ത്തിച്ചവരെ മുഴുവൻ പുറത്തുകൊണ്ടുവരണം. പൊരുതി നേടുക തന്നെ ചെയ്യും. ചന്ദ്രേട്ടൻ ഇല്ലാത്തതിൻെറ ദു$ഖം ഏറെയാണ്.ഓരോ ദിനവും അതിൻെറ വില ഞാനനുഭവിക്കുകയാണ്. എൻെറ മരണം വരെ ആ വേദന എന്നോടൊപ്പം ഉണ്ടാകും- കെ.കെ. രമ പറഞ്ഞു. കേസിൻെറ തുടക്കത്തിൽ നടത്തിയ അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്ന തോന്നലുണ്ടാക്കിയിരുന്നു. അന്വേഷണം കൊല്ലിച്ചവരിൽ എത്തുമെന്ന് കരുതി. എന്നാൽ പി. മോഹനൻെറ അറസ്റ്റോടുകൂടി സി.പി.എം നേതൃത്വവും ഭരണപക്ഷവും തമ്മിൽ ഒത്തുതീ൪പ്പിലത്തെി. കേസ് ഒരിഞ്ചു പോലും മുന്നോട്ടുപോകില്ളെന്നുള്ള അവസ്ഥയാണിന്ന്. എങ്കിലും, നീതിപൂ൪വമായ വിധിയാണ് പ്രതീക്ഷിക്കുന്നത്. ശരിയായ അന്വേഷണം നടന്നിരുന്നെങ്കിൽ ജയരാജനിലും പിണറായിയിലുമാണത് ചെന്നത്തെുക എന്നുറപ്പാണ് -രമ പറഞ്ഞു. ഒത്തുകളിക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ജയിലുകൾ കുറ്റവാളികളുടെ സുഖവാസകേന്ദ്രമാവുകയാണ്. അതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്നവരായി ഭരണാധികാരികൾ മാറി. പ്രതിബദ്ധതയുള്ള മാധ്യമലോകം ഉള്ളതുകൊണ്ടാണ് നാമിത് അറിയുന്നത്. പണത്തിൻെറയും മാഫിയകളുടെയും പിടിയിലാണിന്ന് മുഖ്യധാരാരാഷ്ട്രീയ കക്ഷികൾ. ഇവിടെയാണ് ബദൽ രാഷ്ട്രീയത്തിൻെറ പ്രസക്തി. ചന്ദ്രേട്ടൻ ഉയ൪ത്തിപ്പിടിച്ച രാഷ്ട്രീയത്തിന് പ്രസക്തിയേറുകയാണ്. ആ൪.എം.പി. ഈ പോരാട്ടം തുടരും. ഇനിയൊരു കൊലപാതകം നടക്കാതിരിക്കാൻ സി.ബി.ഐ അന്വേഷണം നടത്തുന്നതിനായുള്ള പ്രക്ഷോഭം ആരംഭിക്കുമെന്നും രമ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story