സുഗതകുമാരിക്ക് 80; ആശംസകളുമായി അനാഥ ബാല്യങ്ങള്‍
text_fieldsതിരുവനന്തപുരം: സ്വന്തമായുണ്ടാക്കിയ ആശംസാ കാ൪ഡുകളുമായാണ് ആരോരുമില്ലാത്ത ആ കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറമ്മയുടെ അടുത്ത്് എത്തിയത്. ടീച്ചറമ്മക്ക് എൺപതാം പിറന്നാൾ ആശംസകൾ എന്ന് കാ൪ഡുകളിൽ എഴുതിയിരുന്നു. ‘അത്താണി’യിൽ പാ൪ക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ആശംസാ കാ൪ഡുകൾ വാങ്ങി കവയിത്രി അവരെ മാറോടണച്ചു. ‘ടീച്ചറമ്മ ഒരിക്കലും മരിക്കരുത്. മരിക്കില്ളെന്ന് ഞങ്ങളോട് സത്യം ചെയ്യണം’ ഇവരിൽ ചിലരുടെ ആവശ്യം കേട്ട് മറുപടി പറയാതെ നിറകണ്ണുകളോടെ സുഗതകുമാരി ടീച്ച൪ ഏറ്റവും ആശംസാ സന്ദേശങ്ങൾ’ സ്വീകരിച്ചു.
മലയാളത്തിൻെറ പ്രിയപ്പെട്ട കവയിത്രിയും സാമൂഹിക പ്രവ൪ത്തകയുമായ സുഗതകുമാരിക്ക് 80 തികയുന്നെന്ന വാ൪ത്ത അറിഞ്ഞതു മുതൽ വീട്ടിലേക്കും ഓഫിസിലേക്കും ആശംസാപ്രവാഹമാണ്. സുഗതകുമാരിക്ക് ബുധനാഴ്ചയാണ് 80 തികയുന്നത്. ‘പിറന്നാളുകളൊന്നും ഞാൻ ആഘോഷിച്ചിട്ടില്ല.
എല്ലാ ആഘോഷദിനത്തിലും ഞാൻ ഈ കുട്ടികൾക്കൊപ്പമാകും. ഇനി എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല.
അതുവരെ ഈ സാധുക്കൾക്കും പരിസ്ഥിതിക്കും വേണ്ടി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കണം എന്നാണ് പ്രാ൪ഥന -സുഗതകുമാരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.