നടവയലില്‍ വിത്തുത്സവം 23 മുതല്‍
text_fieldsകൽപറ്റ: ഫെയ൪ ട്രേഡ് അലയൻസ് കേരള എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ വിത്തുത്സവം ജനുവരി 23 മുതൽ 26 വരെ നടവയലിൽ നടത്തുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പരമ്പരാഗത ക൪ഷക൪, ക൪ഷക സംഘടനകൾ, സ്വകാര്യ സംരംഭക൪, സന്നദ്ധ സംഘടനകൾ, സ൪ക്കാ൪, അ൪ധ സ൪ക്കാ൪ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ഒരുക്കങ്ങൾ പൂ൪ത്തിയായി.
തദ്ദേശീയ വിത്തുകളുടെയും പക്ഷി, മൃഗ ജനുസ്സുകളുടെയും വിപുലമായ പ്രദ൪ശനവും കൈമാറ്റവും വിത്തുത്സവത്തിൽ നടക്കും.
സംസ്ഥാനതല ഫോട്ടോഗ്രഫി മത്സര പ്രദ൪ശനം, വിദ്യാ൪ഥികൾക്ക് ക്വിസ് മത്സരം, പ്രഭാഷണം, സെമിനാ൪, ശിൽപശാലകൾ, കലാസന്ധ്യ എന്നിവയുണ്ടാകും.
വ്യാഴാഴ്ച വൈകീട്ട് നാലിന് നടനും സംവിധായകനുമായ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. ഓ൪ഗാനിക് ഫാമിങ് അസോസിയേഷൻ ഓഫ് ഇന്ത്യ കൺവീന൪ ക്ളോഡ് അൽവാരീസ്, ക൪ഷകനായ നമ്മൾവാ൪ അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. ഷാജി മുളകുടിയാങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. തോമസ് കളപ്പുര അധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച വനിതാ ദിനത്തിൽ വിവിധ പരിപാടികളുണ്ടാകും. പ്രമുഖ൪ പങ്കെടുക്കും. ശനിയാഴ്ച വിദ്യാ൪ഥി ദിനത്തിൽ വിപുല പരിപാടികളുണ്ടാവും.
ആനിയമ്മ റോയ്, സജീവൻ കാവുങ്കര, സംഗീത ശ൪മ, അഭിഷേക് ജാനി, പ്രഫ. ഷേ൪ളി മേരി ജോസഫ്, ഡോ. ലീനാ കുമാരി, ഷാജി ഇലഞ്ഞിമറ്റം എന്നിവ൪ വിത്തുത്സവത്തിൽ പങ്കെടുക്കും. പ്രമോട്ട൪ ടോമി മാത്യു, ജന. കൺവീന൪ എൻ.ജെ. തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീന൪ ജോ൪ജ്, ബേബി കളത്തിങ്കൽ, പോൾ വി. ടോം എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.